കൃഷ്ണജന്മഭൂമി-ഷാഹി ഈദ്ഗാഹ് തർക്കം: വഖഫ് നിയമം ബാധകമല്ലെന്ന്
text_fieldsപ്രയാഗ് രാജ്: മഥുരയിലെ കൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാഹ് തർക്കത്തിൽ വഖഫ് നിയമം ബാധകമല്ലെന്ന് ഹിന്ദു വിഭാഗം അലഹബാദ് ഹൈകോടതിയിൽ. തർക്കത്തിലുള്ള ഭൂമി വഖഫ് സ്വത്തല്ലെന്നാണ് ഹിന്ദു വിഭാഗത്തിന്റെ വാദം.
ഹരജി നിലനിൽക്കുമോയെന്ന കാര്യത്തിൽ മുസ്ലിം വിഭാഗം നൽകിയ അപേക്ഷയാണ് ജസ്റ്റിസ് മയാങ്ക് കുമാർ ജെയ്ൻ പരിഗണിക്കുന്നത്. മുസ്ലിം വിഭാഗത്തിന്റെ വാദത്തിന് മറുപടിയായി, 1991ലെ ആരാധനാലയ നിയമം ഈ വിഷയത്തിൽ ബാധകമാകില്ലെന്ന് ഹിന്ദു വിഭാഗത്തിന്റെ അഭിഭാഷകൻ രാഹുൽ സഹായ് ചൂണ്ടിക്കാട്ടി. ഒരു സ്ഥലത്തിന്റെയോ നിർമിതിയുടെയോ മതപരമായ സവിശേഷത ആരാധനാലയ നിയമത്തിൽ നിർവചിച്ചിട്ടില്ല. തെളിവിന്റെ അടിസ്ഥാനത്തിൽ സിവിൽ കോടതിക്ക് മാത്രമാണ് ഇത് തീരുമാനിക്കാൻ കഴിയുകയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.