കെ.എസ്. ചിത്രക്ക് പത്മഭൂഷൺ; കൈതപ്രത്തിന് പത്മശ്രീ
text_fieldsന്യൂഡൽഹി: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ, ഈയിടെ അന്തരിച്ച പ്രശസ്ത ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യം, പ്രമുഖ ഇസ്ലാമിക പണ്ഡിതൻ മൗലാന വഹീദുദ്ദീൻ ഖാൻ തുടങ്ങിയവർ ഉൾപ്പെടെ ഏഴുപേർക്ക് പത്മവിഭൂഷൺ ബഹുമതി.
മലയാളത്തിെൻറ മഹാ ഗായിക കെ.എസ്. ചിത്രക്ക് പത്മഭൂഷൺ. കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി, പ്രശസ്ത കായിക പരിശീലകൻ ഒ.എം. നമ്പ്യാർ, പാവക്കൂത്ത് കലാകാരൻ കെ.കെ. രാമചന്ദ്ര പുലവർ, എഴുത്തുകാരൻ ബാലൻ പൂതേരി, പ്രമുഖ ഭിഷഗ്വരൻ ധനഞ്ജയ് ദിവാകർ സഗ്ദിയോ എന്നിവർക്ക് പത്മശ്രീ.
നാവിക-ഗോളശാസ്ത്ര ഗവേഷകനും ഇസ്ലാമിക പണ്ഡിതനുമായ ലക്ഷദ്വീപ് സ്വദേശി അലി മണിക്ഫാനും പത്മശ്രീക്ക് (അടിസ്ഥാന മേഖലയിലെ പ്രവർത്തനങ്ങൾ) അർഹനായിട്ടുണ്ട്. ഡോ. ബല്ലെ മോനപ്പ ഹെഗ്ഡെ (വൈദ്യശാസ്ത്രം-കർണാടക), നരീന്ദർസിങ് കപാനി (മരണാനന്തര ബഹുമതി-ശാസ്ത്രസാങ്കേതിക രംഗം-അമേരിക്ക), ഡോ. ബി.ബി. ലാൽ (പുരാവസ്തു ശാസ്ത്രം-ഡൽഹി), സുദർശൻ സാഹു (കല, ഒഡിഷ) എന്നിവരും പത്മവിഭൂഷൺ ബഹുമതിക്ക് അർഹരായി.
10 പത്മഭൂഷണും 102 പത്മശ്രീയുമടക്കം 119 പത്മ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്.
പത്മഭൂഷണ്‍ അർഹരായ മറ്റുള്ളവർ: തരുൺ ഗൊഗോയ് (മരണാനന്തര ബഹുമതി-പൊതുസേവനം-അസം), ചന്ദ്രശേഖർ കമ്പറ (കല, വിദ്യാഭ്യാസം-കർണാടക), സുമിത്ര മഹാജൻ (പൊതുസേവനം-മധ്യപ്രദേശ്), നൃേപന്ദ്ര മിശ്ര (സിവിൽ സർവിസ്-ഉത്തർപ്രദേശ്), രാംവിലാസ് പാസ്വാൻ (മരണാനന്തര ബഹുമതി-പൊതുസേവനം-ബിഹാർ), കേശുഭായ് പട്ടേൽ (മരണാനന്തര ബഹുമതി-പൊതുസേവനം-ഗുജറാത്ത്), കൽബെ സാദിഖ് (മരണാനന്തര ബഹുമതി-ആത്മീയ രംഗം-ഉത്തർപ്രദേശ്), രജനീകാന്ത് ദേവീദാസ് ഷ്റോഫ് (വാണിജ്യം, വ്യവസായം-മഹാരാഷ്ട്ര), തർലോചൻ സിങ് (പൊതുസേവനം-ഹരിയാന).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.