കെ.ടി.ജലീലിൻ്റെ രാജി ആവശ്യപ്പെട്ട് കെ.എസ്.യു തൃശൂരിൽ നടത്തിയ മാർച്ചിൽ സംഘർഷം
text_fields
തൃശൂർ: സ്വർണക്കടത്ത് കേസിൽ മന്ത്രി കെ.ടി.ജലീലിൻ്റെ രാജി ആവശ്യപ്പെട്ട് കെ.എസ്.യു പ്രവർത്തകർ തൃശൂർ ഐ.ജി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗത്തിലും ലാത്തിച്ചാർജിലും ഒരു പ്രവർത്തകന് പരിക്കേറ്റു.
ഉച്ചയോടെയാണ് പ്രവർത്തകർ പ്രകടനമായി ഐ.ജി.ഓഫീസിന് മുന്നിലേക്കെത്തിയത്. ഓഫീസിന് ദൂരെ മാറി പൊലീസ് ബാരിക്കേഡ് വെച്ച് പ്രകടനം തടഞ്ഞു. ഡി.സി.സി പ്രസിഡൻറ് എം.പി.വിൻസെൻറ് പ്രതിഷേധം ഉദ്ഘാടനം ചെയ്ത് ശേഷം സമാധാനപരമായി പ്രതിഷേധിച്ച പ്രവർത്തകർ നേതാക്കൾ പിരിഞ്ഞതോടെ പൊലീസ് ബാരിക്കേഡ് തകർത്താൻ ശ്രമിക്കുകയായിരുന്നു.
പ്രവർത്തകർ ബാരിക്കേഡുകൾ തകർക്കുകയും പൊലീസിന് നേരെ കയർക്കുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തു. ആദ്യഘട്ടത്തിൽ സംയമനം പാലിച്ച പൊലീസ് പ്രവർത്തകർ അക്രമാസക്തരായതോടെ ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ പിരിഞ്ഞപ്രവർത്തകർ വീണ്ടും പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ പൊലീസിനെതിരെ കയ്യേറ്റത്തിന് മുതിർന്നതോടെയാണ് പൊലീസ് ലാത്തിച്ചാർജ് നടത്തിയത്. ലാത്തിചാർജിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.