കെ.ടി രാമറാവു ടി.ആർ.എസ് വർക്കിങ് പ്രസിഡന്‍റ്
text_fieldsഹൈദരാബാദ്: കെ.ടി രാമറാവുവിനെ തെലങ്കാന രാഷ്ട്ര സമിതി (ടി.ആർ.എസ്) വർക്കിങ് പ്രസിഡന്‍റായി നിയമിച്ചു. തെലങ്കാന മുഖ ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്‍റെ മകനും സിരിസില മണ്ഡലത്തിലെ നിയുക്ത എം.എൽ.എയുമാണ് കെ.ടി രാമറാവു. ടി.ആർ.എസ് പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് കെ.ടി രാമറാവുവിന്‍റെ നിയമനം പുറത്തുവിട്ടത്.
ആന്ധപ്രദേശിനെ വിഭജിച്ച് സ്വതന്ത്ര സംസ്ഥാനം രൂപീകരിക്കാനുള്ള തെലങ്കാന പ്രസ്ഥാനത്തിന് 2001ലാണ് കെ. ചന്ദ്രശേഖര റാവു രൂപം നൽകിയത്. തുടർന്ന് 2014ൽ തെലങ്കാനയിൽ ചന്ദ്രശേഖര റാവു മുഖ്യമന്ത്രിയായി. ഗോൾഡൻ തെലങ്കാന കെട്ടിപ്പടക്കുമെന്നാണ് ജനങ്ങൾക്ക് കെ.സി.ആർ നൽകിയ വാഗ്ദാനം.
കാലാവധി പൂർത്തിയാക്കാൻ ഒരു വർഷം ബാക്കി നിൽക്കെ നിയമസഭ പിരിച്ചുവിട്ട് കെ.സി.ആർ തെരഞ്ഞെടുപ്പിന് വഴിയൊരുക്കി. തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടി കെ.സി.ആർ വീണ്ടും അധികാരത്തിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.