കർണാടകയിൽ ആർത്തവ സമയത്ത് സ്ത്രീകൾക്ക് വാക്സിൻ നിഷേധിച്ചു
text_fieldsബംഗളൂരു: വടക്കൻ കർണാടകയിലെ വാക്സിനേഷൻ സെൻററുകളിൽ ആർത്തവ സമയത്ത് വാക്സിൻ എടുക്കുന്നതിന് സ്ത്രീകൾക്ക് അപ്രഖ്യാപിത വിലക്ക്. ചില വാക്സിനേഷൻ കേന്ദ്രങ്ങളിലെ ജീവനക്കാരാണ് ആർത്തവമുള്ള സ്ത്രീകളോട് അഞ്ചു ദിവസം കഴിഞ്ഞ് വാക്സിനെടുക്കാൻ നിർദേശിക്കുന്നത്. ബെളഗാവി, റായ്ച്ചൂർ, ബിദർ തുടങ്ങിയ ജില്ലകളിലാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്നാണ് സാമൂഹിക പ്രവർത്തകരുടെ ആരോപണം.
ആർത്തവ സമയത്ത് വാക്സിൻ എടുത്താൽ കൂടുതൽ ബുദ്ധിമുട്ടുണ്ടാകുമെന്ന് പറഞ്ഞുകൊണ്ടാണ് ചില സെൻററുകളിലെ ജീവനക്കാർ ആർത്തവമുള്ള സ്ത്രീകളെ തിരിച്ചയക്കുന്നത്. വാക്സിൻ എടുക്കുന്നതിന് മുമ്പ് ആർത്തവം ഉണ്ടോയെന്ന് ചോദിച്ചുറപ്പാക്കിയാണ് വാക്സിൻ എടുക്കുന്നതെന്നും ആരോപണമുണ്ട്. അതേസമയം, ഇത്തരത്തിലുള്ള ഒരു നിർദേശവും സർക്കാറിെൻറ ഭാഗത്തുനിന്നും നൽകിയിട്ടില്ലെന്നും എല്ലാ സ്ത്രീകൾക്കും വാക്സിൻ നൽകുന്നുണ്ടെന്നും റായ്ച്ചൂർ ഡെപ്യൂട്ടി കമീഷണർ ആർ. വെങ്കിടേഷ് കുമാർ പറഞ്ഞു. ആർത്തവ സമയത്ത് സ്ത്രീകൾ വാക്സിൻ എടുക്കരുതെന്ന് േനരത്തേ വ്യാപകമായ പ്രചാരണമുണ്ടായിരുന്നു. എന്നാൽ, ഇക്കാര്യത്തിന് ഒരു ശാസ്ത്രീയ അടിത്തറയുമില്ലെന്ന് വ്യക്തമാക്കി കേന്ദ്ര വനിത ശിശു ക്ഷേമ വകുപ്പും വിശീദകണരവുമായി രംഗത്തെത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഈ പ്രചാരണമാണിപ്പോൾ വടക്കൻ കർണാടകയിലെ ചില വാക്സിനേഷൻ സെൻററുകളിൽ പ്രാവർത്തികമാക്കിയതെന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.