കുൽഭൂഷൺ കേസ് ഇന്ന് പരിഗണിക്കും
text_fieldsന്യൂഡൽഹി: ചാരവൃത്തിയുടെ പേരിൽ പാകിസ്താൻ സൈനികകോടതി കുൽഭൂഷൺ ജാദവിന് വധശിക്ഷ വിധിച്ചതിനെതിരായ ഇന്ത്യയുടെ പരാതി നെതർലൻഡ്സിലെ ഹേഗിലുള്ള അന്താരാഷ്ട്ര നീതിന്യായകോടതി തിങ്കളാഴ്ച പരിഗണിക്കും. അന്താരാഷ്ട്ര കോടതി ഇന്ത്യ-പാക് നിയമപോരാട്ടത്തിന് വേദിയാകുന്നത് നീണ്ട 18 വർഷങ്ങൾക്കുശേഷം.
നാവികസേനയുടെ വിമാനം ഇന്ത്യ വെടിവെച്ചിട്ട സംഭവത്തിൽ പാകിസ്താനാണ് അന്ന് അന്താരാഷ്്ട്ര കോടതിയെ സമീപിച്ചത്. െഎക്യരാഷ്്ട്രസഭയുടെ പ്രധാന നീതിന്യായവിഭാഗമാണ് ഇൻറർനാഷനൽ കോർട്ട് ഒാഫ് ജസ്റ്റിസ്. 46കാരനായ നാവികസേന മുൻ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിന് വധശിക്ഷ വിധിച്ച പാകിസ്താെൻറ നടപടി വിയന്ന ഉടമ്പടിയുടെ ലംഘനം കൂടിയാണെന്ന വാദമാണ് ഇന്ത്യ ഉയർത്തുന്നത്. കസ്റ്റഡിയിലുള്ളയാളെ കാണാൻ ബന്ധപ്പെട്ട രാജ്യത്തിെൻറ നയതന്ത്ര ഉദ്യോഗസ്ഥരെ അനുവദിക്കണമെന്നാണ് വിയന്ന ഉടമ്പടി വ്യവസ്ഥ. എന്നാൽ, 16 തവണ ഇൗ ആവശ്യം ഉന്നയിച്ചിട്ടും പാകിസ്താൻ ചെവിക്കൊണ്ടില്ല. ജാദവിെൻറ കുടുംബത്തിന് വിസയും അനുവദിച്ചില്ല. 1999 ആഗസ്റ്റ് 10നാണ് പാക് നാവികസേന വിമാനം ഇന്ത്യൻ വ്യോമസേന കച്ച് മേഖലയിൽ വെടിവെച്ചിട്ടത്. 16 നാവിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. സ്വന്തം വ്യോമാതിർത്തിയിലൂടെ പറന്ന വിമാനമാണ് ഇന്ത്യ വെടിവെച്ചിട്ടതെന്ന് പാകിസ്താൻ കുറ്റപ്പെടുത്തുന്നു. അന്ന് 60 ദശലക്ഷം ഡോളർ നഷ്ടപരിഹാരമാണ് പാകിസ്താൻ ആവശ്യപ്പെട്ടത്.
അന്താരാഷ്ട്ര കോടതിയുടെ 16 അംഗ ബെഞ്ച് 2000 ജൂൺ 21ന് ഇൗ ആവശ്യം തള്ളി. വിധിക്കെതിരെ അപ്പീൽ നൽകാൻ വ്യവസ്ഥയില്ല. പാകിസ്താൻ നൽകിയ പരാതി പരിഗണിക്കാൻ അന്താരാഷ്ട്ര കോടതിക്ക് അധികാരമില്ലെന്നായിരുന്നു വിധിന്യായം. വിഷയത്തിെൻറ ന്യായാന്യായങ്ങളിലേക്ക് കോടതി കടന്നില്ല. പരാതിക്കാരായ പാകിസ്താെൻറ വാദമാണ് ആദ്യം നടന്നത്. ഇതിനുള്ള എതിർവാദം അന്നത്തെ അേറ്റാണി ജനറൽ സോളി സൊറാബ്ജിയുടെ നേതൃത്വത്തിലായിരുന്നു. ഇന്ത്യയും മറ്റ് കോമൺവെൽത്ത് രാജ്യങ്ങളുമായുള്ള തർക്കങ്ങൾ, ബഹുകക്ഷികരാറിെൻറ പരിധിയിൽ വരുന്ന തർക്കങ്ങൾ എന്നിവ പരിഗണിക്കാൻ അന്താരാഷ്്ട്രകോടതിക്ക് അധികാരമില്ലെന്ന് ഇന്ത്യ വാദിച്ചു.
അന്താരാഷ്ട്രകോടതിയിൽ കേസ് പരിഗണിക്കുന്ന ബെഞ്ചിൽ ബന്ധപ്പെട്ട രാജ്യത്തിെൻറ പൗരത്വമുള്ള ഒാരോ ജഡ്ജിമാർ വേണമെന്ന് വ്യവസ്ഥയുണ്ട്.
അതില്ലാത്ത ഘട്ടത്തിൽ ഒാരോ ജഡ്ജിമാരെ അതത് രാജ്യത്തിന് നിർദേശിക്കാം. അങ്ങനെ സുപ്രീംകോടതി മുൻ ജഡ്ജി ബി.പി. ജീവൻ റെഡ്ഡി ഇന്ത്യയെ പ്രതിനിധീകരിച്ചു.
മുൻ അറ്റോണി ജനറൽ സയ്യിദ് ശരീഫുദ്ദീൻ പിർസാദയെയാണ് പാകിസ്താൻ ഉൾപ്പെടുത്തിയത്. 18 വർഷം മുമ്പത്തെ 16 അംഗ ബെഞ്ചിെൻറ വിധി രണ്ടുപേരുടെ വിയോജനക്കുറിപ്പോടെയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.