കുൽഭൂഷൺ ജാദവിെൻറ വധശിക്ഷ; ഇന്ത്യക്ക് മുന്നിൽ കടമ്പകളേറെ
text_fieldsന്യൂഡൽഹി: നാവിക സേനയിലെ മുൻ ഉേദ്യാഗസ്ഥൻ കുൽഭൂഷൺ ജാദവിനെ ചാരനെന്ന് മുദ്ര കുത്തി വധശിക്ഷക്ക് വിധിച്ച പാകിസ്താെൻറ നടപടിക്കെതിരെ അപ്പീലുമായി ഹേഗിലെ അന്താരാഷ്ട്ര കോടതിയെ സമീപിച്ച ഇന്ത്യക്കു മുന്നിൽ കടമ്പകളേറെ. ജാദവിെൻറ കാര്യത്തിൽ നിയമപ്രശ്നങ്ങൾ സങ്കീർണമാണ്. വധശിക്ഷയിൽനിന്ന് തലയൂരാനുള്ള വഴികൾ അത്ര എളുപ്പമല്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
പാകിസ്താനുമായുള്ള തർക്കത്തിൽ അന്താരാഷ്ട്ര ഇടപെടൽ ഇന്ത്യ അന്നും ഇന്നും അംഗീകരിക്കുന്നില്ല. ഇത്തരമൊരു തർക്കം ഹേഗിൽ ഉന്നയിക്കുന്നതിനോടും ഇന്ത്യക്ക് വിയോജിപ്പാണുള്ളത്.
1974ൽ വിദേശകാര്യ മന്ത്രി സ്വരൺ സിങ് ഇന്ത്യയുടെ 11 മേഖലകൾ ഹേഗിെൻറ അധികാര പരിധിയിൽ വരുന്നതല്ലെന്ന് പട്ടിക നിരത്തി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനങ്ങളുമായുള്ള ഭിന്നതയും കോമൺവെൽത്ത് അംഗരാഷ്ട്രങ്ങളുമായുള്ള തർക്കവുമെല്ലാം അതിൽ പെടും.
ജാദവിെൻറ കേസിൽ, ഇന്ത്യയുടെ പ്രഖ്യാപിത നിലപാടുകൾതന്നെ പാകിസ്താൻ അന്താരാഷ്ട്ര കോടതിയിൽ ഉപയോഗിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ദേശീയ മാധ്യമങ്ങൾ നിരീക്ഷിക്കുന്നു. ഒരു നിലപാട് മാറ്റത്തിന് ഇന്ത്യ തയാറാകുേമാ എന്നതും നിർണായകമാണ്.
ജനങ്ങൾക്ക് നിഷേധിക്കപ്പെടുന്ന അവകാശങ്ങൾ പ്രദാനം ചെയ്യുക എന്നതാണ് ഹേഗിെൻറ കടമ. എന്നാൽ, അന്താരാഷ്ട്ര കോടതിയുടെ ഉത്തരവുകൾ രാജ്യങ്ങൾ അംഗീകരിക്കുന്നത് വിരളമാണ്.
1999ൽ ഇതിനൊരു ഉദാഹരണമുണ്ട്. അമേരിക്കയിൽ ബാങ്ക് കൊള്ളക്കേസിൽ പ്രതികളായ രണ്ട് സഹോദരങ്ങളുടെ വധശിക്ഷ നിർത്തിവെക്കാൻ ജർമനി സമർപ്പിച്ച കേസിൽ ഹേഗ് നൽകിയ ‘സ്റ്റേ’ വിലപോയില്ല. നിയമപരമായി അത് അനുസരിക്കേണ്ടതില്ലെന്ന നിലപാടാണ് യു.എസ്. സോളിസ്റ്റർ ജനറൽ കോടതിയിൽ തുറന്നടിച്ചത്. ഒരു പ്രതിയുടെ വധശിക്ഷ 1999ൽതന്നെ നടപ്പാക്കി. സമാന സംഭവങ്ങൾ പിന്നീടും ഉണ്ടായിട്ടുണ്ട്. അമേരിക്ക പലപ്പോഴും ഹേഗിെൻറ ഉത്തരവുകൾ അംഗീകരിച്ചിട്ടില്ല.
കുൽഭൂഷൺ ജാദവിെൻറ വധശിക്ഷക്കെതിരെ ഇന്ത്യ നൽകിയ അപ്പീൽ പരിഗണിച്ച ഹേഗിലെ കോടതി തിങ്കളാഴ്ച തന്നെ ‘സ്റ്റേ’ നൽകി. അതോടെ അന്താരാഷ്്ട്ര കോടതിയുടെ അധികാരവും ഉത്തരവുകൾക്ക് രാഷ്ട്രങ്ങൾ നൽകുന്ന വിലയും വീണ്ടും ചർച്ചയാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.