കുൽഭൂഷൺ ജാദവിെൻറ ശിക്ഷ: രാജ്യാന്തര കോടതി വിധി നാളെ
text_fieldsന്യൂഡൽഹി: ചാരപ്രവർത്തനം നടത്തിയെന്നാരോപിച്ചു പാകിസ്താൻ ജയിലിൽ കഴിയുന്ന ഇന്ത്യൻ നാവികസേന മുൻ ഉദ്യോഗസ്ഥൻ കുൽഭൂഷൻ ജാദവിെൻറ വധശിക്ഷക്കെതിരെയുള്ള ഹർജിയിൽ അന്താരാഷ്ട്ര കോടതി വ്യാഴാഴ്ച വിധി പറയും. ഇന്ത്യൻ സമയം വൈകിട്ട് 3.30 നാകും ഹേഗിലെ അന്താരാഷ്ട്ര കോടതി വിധി പ്രസ്താവം നടത്തുക. ഇന്ത്യ നൽകിയ ഹരജിയിന്മേൽ ഇരുരാജ്യങ്ങളുടെയും വാദം പൂർത്തിയായിരുന്നു.
ജാദവിെൻറ കുറ്റസമ്മത മൊഴിയെന്ന് പറയപ്പെടുന്ന വിഡിയോ പ്രദർശിപ്പിക്കാനുള്ള നീക്കം കോടതി തടഞ്ഞത് പാക്കിസ്താന് തിരിച്ചടിയായിരുന്നു. കുൽഭുഷനെതിരായ വിധി അന്താരാഷ്ട്ര കീഴ്വഴക്കങ്ങൾെക്കതിരാണെന്നും വിയന്ന കൺവെൻഷെൻറ പരസ്യലംഘനമാണെന്നും ഇന്ത്യയുടെ അഭിഭാഷകൻ ഹരീഷ് സാൽവെ കോടതിയിൽ വാദിച്ചു. എന്നാൽ ഭീകരപ്രവർത്തനങ്ങളിൽ ഉൾപ്പെട്ട ചാരന്മാർക്ക് വിയന്ന ഉടമ്പടി ബാധകമെല്ലന്നായിരുന്നു പാകിസ്താൻ വാദിച്ചത്.
ചാരപ്രവർത്തനം ആരോപിച്ച് കഴിഞ്ഞവർഷം മാർച്ചിൽ അറസ്റ്റ് ചെയ്യപ്പെട്ട ജാദവ് ഇന്ത്യയുടെ റിസർച് അനാലിസിസ് വിങ് (റോ) ഏജൻറാണെന്നാണ് പാകിസ്താെൻറ ആരോപണം. അതേസമയം ജാദവിന് ഇന്ത്യൻ സർക്കാറുമായി നേരിട്ട് ഒരു ബന്ധവുമില്ലെന്ന് ഇന്ത്യ അന്താരാഷ്ട്ര കോടതിയിൽ ബോധിപ്പിച്ചു.
തിങ്കളാഴ്ചയാണ് അന്താരാഷ്ട്ര കോടതിയിൽ കേസിെൻറ വിചാരണ തുടങ്ങിയത്. പാകിസ്താെൻറ നിലപാടുകൾ വിയന ഉടമ്പടിയുടെ ലംഘനമാണെന്നും ഇന്ത്യൻ നാവികസേനയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനായ കുൽഭൂഷൺ ജാദവ് ബിസിനസ് ആവശ്യാർഥം ഇറാഖിലായിരിെക്ക പാകിസ്താൻ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും ഇന്ത്യ വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.