കുൽഭൂഷൻ ജാദവ്: അന്താരാഷ്ട്ര കോടതിയെ സമീപിക്കണമെന്ന ഹരജി ഡൽഹി ഹൈകോടതി തള്ളി
text_fieldsന്യൂഡൽഹി: ചാരവൃത്തി ആരോപിച്ച് പാകിസ്താൻ പട്ടാള കോടതി വധശിക്ഷക്ക് വിധിച്ച മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥർ കുൽഭൂഷൻ ജാദവിനെ മോചിപ്പിക്കുന്നതിനായി അന്താരാഷ്ട്ര കോടതിയെ സമീപിക്കാൻ കേന്ദ്രത്തോട് നിർദേശിക്കണമെന്ന ഹരജി ഡൽഹി ഹൈകോടതി തള്ളി. ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മീത്തൽ, ജസ്റ്റിസ് അനു മൽഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് സാമൂഹികപ്രവർത്തകനായ രാഹുൽ ശർമ സമർപ്പിച്ച ഹരജി പരിഗണിക്കുന്നത് മാറ്റിവെച്ചത്. സംഭവത്തിൽ കേന്ദ്ര സർക്കാർ ആവശ്യമായ നടപടി ആരംഭിച്ചിട്ടുണ്ടെന്നും ഹരജി പൊതുതാൽപര്യാർഥമല്ലെന്നുമുള്ള കേന്ദ്ര സർക്കാറിെൻറ വിശദീകരണത്തെ തുടർന്നാണ് കോടതി നടപടി.
കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ സഞ്ജയ് ജെയിൻ, പരാതിക്കാരൻ ഉന്നയിച്ച വിഷയം കേന്ദ്ര സർക്കാറിെൻറ പരിഗണനയിലാണെന്നും കുൽഭൂഷണിെൻറ മോചനത്തിന് നടപടി തുടങ്ങിക്കഴിഞ്ഞുവെന്നും ഇതുസംബന്ധിച്ച് സാധ്യമായ എല്ലാ നടപടികളും എടുക്കുമെന്ന് വിദേശകാര്യ മന്ത്രി പാർലമെൻറിന് ഉറപ്പുനൽകിയിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു.
അതേസമയം പാകിസ്താൻ ഡെപ്യൂട്ടി കമ്മീഷണർ സയ്യിദ് ഹൈദർ ഷായെ ഇന്ത്യ വിളിച്ചു വരുത്തി കുൽഭൂഷൻ ജാദവിന്‍റെ നിരപരാധിത്വം ധരിപ്പിച്ചു. പാകിസ്താൻ കള്ളക്കേസ് ചുമത്തിയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് വ്യക്തമാക്കുകയും ചെയ്തു.
കുൽഭൂഷൻ ജാദവിന് വധശിക്ഷ വിധിച്ചതിൽ പ്രതിഷേധിച്ച് പാകിസ്താനുമായുള്ള ഉഭയകക്ഷി ചർച്ച ഇന്ത്യ നിർത്തിവെച്ചിരുന്നു. പാകിസ്താൻ മാരിടൈം സെക്യൂരിറ്റി ഏജൻസി ഉദ്യേഗസ്ഥരെ സ്വീകരിക്കില്ലെന്ന് ഇന്ത്യ പാകിസ്താനെ അറിയിക്കുകയും ചെയ്തിരുന്നു.
ജമ്മു കശ്മീരിലെ ഉറി സൈനിക ക്യാമ്പിലുണ്ടായ ആക്രമണത്തെ തുടർന്ന് നിർത്തിവെച്ച ഉഭയകക്ഷി ചർച്ച തുടങ്ങാൻ ഇന്ത്യ തീരുമാനിച്ചതിനിടെയാണ് കുൽഭൂഷന് വധശിക്ഷ വിധിച്ചത്. കഴിഞ്ഞ വർഷമാണ് കൂൽഭൂഷൻ ജാദവിനെ ചാരനെന്ന് ആരോപിച്ച് പാകിസ്താൻ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.