ചാരവൃത്തിക്ക് തെളിവില്ല –ഇന്ത്യ
text_fieldsന്യൂഡൽഹി: ചാരവൃത്തിക്ക് പാകിസ്താൻ ൈസനിക കോടതി വധശിക്ഷ വിധിച്ച മുൻ ഇന്ത്യൻ നാവ ിക സേന ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിനെതിരെ ഒരു തെളിവും കൈമാറിയിട്ടില്ലെന്ന് ഇന്ത ്യ അന്തർദേശീയ കോടതിയിൽ ബോധിപ്പിച്ചു. ഇന്ത്യക്കു വേണ്ടി പ്രമുഖ സുപ്രീംകോടതി അഭി ഭാഷകൻ ഹരീഷ് സാൽവെയാണ് നെതർലൻഡ്സിലെ ഹേഗിലെ അന്താരാഷ്്ട്ര കോടതിയിൽ പരസ്യ മായ വാദത്തിന് തുടക്കമിട്ടത്. 48കാരനായ ജാദവിെൻറ വധശിക്ഷ നടപ്പാക്കുന്നത് അന്തർദേശീയ കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു.
പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ- പാക് ബന്ധം വഷളായ അന്തരീക്ഷത്തിലാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ പിരിമുറുക്കം കൂട്ടുന്ന കുൽഭൂഷൺ ജാദവിെൻറ വധശിക്ഷക്കെതിരായ അപ്പീലിൽ അന്തർേദശീയ നീതിന്യായ കോടതി അന്തിമ വാദത്തിനെടുത്തിരിക്കുന്നത്. പാക് സൈനിക കോടതിയുടെ വിചാരണ നടപടി മിനിമം മാനദണ്ഡങ്ങൾ പോലും പാലിക്കാത്തതായതിനാൽ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ഹരീഷ് സാൽവെ വാദിച്ചു.
ജാദവിന് എന്തു സംഭവിച്ചുവെന്ന് അറിയില്ലെന്നും മനുഷ്യത്വ വിരുദ്ധമായ തടങ്കൽ ആഗോള മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും സാൽവെ തുടർന്നു. ഇത്തരം കേസുകളിൽ സ്ഥാനപതി കാര്യാലയങ്ങൾക്ക് ഇടെപടാൻ അനുമതി നൽകണമെന്ന വിയന കൺവെൻഷെൻറ ലംഘനമാണ് പാകിസ്താൻ നടത്തിയത്. ആരോപിച്ച കുറ്റങ്ങളുടെ കാഠിന്യം പരിഗണിച്ചാൽ പോലും ആ അവകാശങ്ങൾ ലംഘിക്കാനാവില്ല. ഇത്തരം കേസുകളിൽ പിടിക്കുന്നവർക്ക് പാകിസ്താൻ സ്ഥാനപതി കാര്യാലയത്തിെൻറ ഇടപെടൽ ഇന്ത്യ അനുവദിച്ചിട്ടുണ്ട്.
എന്നാൽ, കുൽഭൂഷണെതിരായ തെളിവുകൾ പാകിസ്താൻ ഇന്ത്യയെ കാണിച്ചിട്ടില്ല. സൈനിക കോടതിയുടെ ശിക്ഷാവിധിയും ഞങ്ങൾ കണ്ടിട്ടില്ല. കെട്ടിച്ചമച്ച കുറ്റസമ്മതമല്ലാതെ അവരൊന്നും കാണിച്ചിട്ടില്ല. കുൽഭൂഷണിെൻറ കസ്റ്റഡിയിലേക്ക് നയിച്ച സംഭവങ്ങൾ വിവരിച്ച ഹരീഷ് സാൽവെ കേസിൽ തങ്ങളുടെ ഇടപെടലിന് ഇന്ത്യ 13 പ്രാവശ്യം സമീപിച്ചുവെന്നും എന്നിട്ടും അനുമതി ലഭിച്ചില്ലെന്നും ബോധിപ്പിച്ചു.
1945ൽ സ്ഥാപിതമായ െഎക്യരാഷ്ട്രസഭയുടെ അന്തർദേശീയ കോടതി അംഗരാജ്യങ്ങൾ തമ്മിലുള്ള തർക്കം കേട്ട് തീർപ്പ് കൽപിക്കുമെങ്കിലും ക്രിമിനൽ കോടതിയല്ല. പാകിസ്താനെതിരെ ചാരവൃത്തി നടത്തിയെന്ന കുറ്റം ചുമത്തി വധശിക്ഷ വിധിച്ച പാക് സൈനിക കോടതി വിധിക്കെതിരെ ഇന്ത്യ 2017 മേയിലാണ് അന്തർദേശീയ കോടതിയെ സമീപിച്ചത്. നാലു ദിവസത്തെ വാദം കേൾക്കലിെൻറ ആദ്യ ദിനമായ തിങ്കളാഴ്ച ഹരജിക്കാരായ ഇന്ത്യയുടെ വാദമാണ് നടന്നത്. തുടർന്നുള്ള മൂന്ന് ദിവസങ്ങളിർ ഇരുഭാഗവും വാദം തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.