കുൽഭൂഷനെതിരായ രേഖകൾ യു.എന്നിന് കൈമാറുമെന്ന് പാകിസ്താൻ
text_fieldsന്യൂഡൽഹി: ഇന്ത്യൻ ചാരനെന്ന് ആരോപിച്ച് പാകിസ്താൻ വധശിക്ഷക്കു വിധിച്ച കുൽഭൂഷൺ ജാദവിനെതിരെ കൂടുതൽ രേഖകൾ യു.എന്നിന് സമർപ്പിക്കാനൊരുങ്ങി പാകിസ്താൻ. ഇന്ത്യൻ ചാരനാണെന്നും അട്ടിമറി ശ്രമങ്ങൾക്ക് നേതൃത്വം നൽകിയെന്നുമുള്ള പാക് വാദങ്ങൾ ഉറപ്പിക്കുന്ന രേഖകളാണ് യു.എന്നിനും വിദേശ നയതന്ത്രജ്ഞർക്കും കൈമാറുകയെന്നാണ് റിപ്പോർട്ട്.
സൈനിക വിചാരണയിൽ കുൽഭൂഷൻ ഒപ്പിട്ട സാക്ഷ്യപത്രവും കറാച്ചിയിലും ബലൂചിസ്താനിലും അട്ടിമറി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കി പാക് സൈനിക കോടതിക്ക് മുന്നിൽ സമർപ്പിച്ച സാക്ഷിമൊഴിയുമടങ്ങുന്ന തെളിവുകളാണ് പാകിസ്താൻ യു.എന്നിന് കൈമാറുക.
കുൽഭൂഷെൻറ അറസ്റ്റ്, സൈനിക വിചാരണ, കോടതി നടപടി ക്രമങ്ങൾ തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു. പാകിസ്താൻ സുരക്ഷാ ഏജൻസി നടത്തിയ റെയ്ഡിനെ തുടർന്നാണ് ജാദവ് അറസ്റ്റിലായത്. പാക് ആർമി ആക്റ്റിനു കീഴിൽ ഫീൽഡ് ജനറൽ കോർട്ട് മാർഷ്യൽ വിചാരണയിൽ കുൽഭൂഷന് വധശിക്ഷ വിധിക്കുകയായിരുന്നു.
കുൽഭൂഷൺ കേസ് സംബന്ധിച്ച രേഖകൾ ഇസ്ലമബാദിലെ അംബാസിഡർമാർക്കും വിദേശങ്ങളിലുള്ള പാക് നയതന്ത്രജ്ഞർക്കും അവർ ജോലിചെയ്യുന്ന രാജ്യങ്ങൾക്കും കൈമാറും. യു.എന്നിനെ കൂടാതെ മറ്റ് ആഗോള സംഘടനകൾക്കു കൂടി തെളിവു രേഖകൾ നൽകാനാണ് പാക് തീരുമാനം.
ഇറാനിൽ നിന്നും പാകിസ്താനിലേക്ക് കടന്ന കുൽഭുഷൻ ജാദവിനെ 2015 മാർച്ച് മുന്നിന് ബലൂചിസ്താനിൽ നിന്ന് സുരക്ഷാ സൈനികർ അറസ്റ്റു ചെയ്യുകയായിരുന്നുവെന്നാണ് പാക് അധികൃതർ അറിയിച്ചത്.
ജാദവിനെതിരായ സൈനിക വിചാരണയുടെയും കുറ്റപത്രത്തിെൻറയും സാക്ഷ്യപ്പെടുത്തിയ കോപ്പികൾ ഇന്ത്യക്ക് നൽകണമെന്നും വിധിക്കെതിരെ അപ്പീൽ നൽകുമെന്നും ഇന്ത്യൻ ഹൈകമ്മീഷണർ ഗൗതം ബാംബാവ്ലെ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.