കുൽഭൂഷൺ ജാദവിന് 60 ദിവസത്തിനകം അപ്പീൽ സമർപ്പിക്കാം –പാക് പ്രതിരോധ മന്ത്രി
text_fieldsഇസ്ലാമാബാദ്: റോയുടെ ചാരനെന്ന് ആരോപിച്ച് പാക് സൈനിക കോടതി വധശിക്ഷ വിധിച്ച ഇന്ത്യയുടെ മുൻ നാവിക ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിന് 60 ദിവസത്തിനുള്ളിൽ കോടതി വിധിക്കെതിരെ അപ്പീൽ സമർപ്പിക്കാനാകുമെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പാർലമെൻറിെൻറ ഉപരിസഭയായ സെനറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്താേൻറത് മുൻകൂട്ടി നിശ്ചയിച്ച കൊലപാതകമാണന്ന ഇന്ത്യയുടെ ആരോപണം അദ്ദേഹം തള്ളി. നിയമവിരുദ്ധമായി ഒന്നും സംഭവിച്ചിട്ടില്ല.
കൃത്യമായ വിചാരണയുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. മൂന്നുമാസം വിചാരണ നീണ്ടുനിന്നു. കുൽഭൂഷൺ കുറ്റം സമ്മതിച്ചതുമാണ്. അതിെൻറ റെക്കോർഡുകൾ ലഭ്യവുമാണ്. രാജ്യത്തിെൻറ സുരക്ഷക്ക് ഭീഷണിയായ ശക്തികളെ ഉരുക്കുമുഷ്ടിയോടെതന്നെ നേരിടും. അത് അകത്തുനിന്നുള്ളവരായാലും അതിർത്തി കടന്നെത്തിയവരായാലും ശിക്ഷിക്കപ്പെടുമെന്നും ഖ്വാജ ആസിഫ് വ്യക്തമാക്കി.
മുൻകൂട്ടി നിശ്ചയിച്ച കൊലപാതകങ്ങൾ അരങ്ങേറുന്നത് പാകിസ്താനിലല്ല, കശ്മീരിലാണെന്നും അദ്ദേഹം ഇന്ത്യക്ക് മറുപടി നൽകി. അതിനിടെ, കുൽഭൂഷനെതിരായ വിധിക്കെതിെര പാക് സുപ്രീംകോടതിയെ സമീപിക്കുമെന്ന് ജമ്മു കശ്മീർ നാഷനൽ പാന്തേഴ്സ് പാർട്ടി (ജെ.െക.എൻ.പി.പി) നേതാവ് ഭീം സിങ് പറഞ്ഞു. സുപ്രീംകോടതി അഭിഭാഷകനായ അദ്ദേഹം നേതൃത്വം നൽകുന്ന ലീഗൽ എയ്ഡ് കമ്മിറ്റിക്ക് പാകിസ്താനിലും അംഗങ്ങളുണ്ട്. പാകിസ്താനിൽനിന്നുള്ള അഭിഭാഷകർ കുൽഭൂഷൺ വിഷയത്തിൽ ഇടപെടുമെന്ന് അദ്ദേഹം വ്യക്തമാക്കി. പാകിസ്താൻ സുപ്രീംകോടതിയിൽനിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ആവശ്യമെങ്കിൽ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.