Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുല്‍ഭൂഷണ്‍...

കുല്‍ഭൂഷണ്‍ പുനഃപരിശോധന ഹരജി നൽകാൻ വിസമ്മതിച്ചതായി പാകിസ്താൻ 

text_fields
bookmark_border
kulbhushan-jadhav
cancel

ന്യൂഡല്‍ഹി: ചാരവൃത്തി ആരോപിച്ച്​ വധ​ശിക്ഷക്ക്​ വിധിച്ച ഇന്ത്യക്കാരൻ കുൽഭൂഷൺ ജാദവ്​ വിധി പുന​ഃപരിശോധിക്കാനുള്ള ഹരജി നൽകാൻ വിസമ്മതിക്കുന്നതായി പാകിസ്​താൻ. ദയാഹരജിയുമായി മുന്നോട്ട് പോകാനാണ്​ അ​ദ്ദേഹത്തി​​െൻറ തീരുമാനമെന്നും നിയമസഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും പാക്​ അഡീഷണൽ അറ്റോർണി ജനറൽ അഹമ്മദ് ഇർഫാൻ ഇസ്​ലാമാബാദിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ആരോപിക്കപ്പെട്ട കുറ്റവും വധശിക്ഷയും പുനഃപരിശോധിക്ക​ുന്നതിന്​ ജൂണ്‍ 17ന് കുല്‍ഭൂഷണിന്​ അവസരം നൽകിയിരുന്നു.  എന്നാല്‍, അദ്ദേഹം അത് നിരസിച്ചതായാണ്​ അഡീഷണൽ അറ്റോർണി ജനറൽ പറയുന്നതെന്ന്​ വാർത്ത ഏജന്‍സിയായ എ.എൻ.ഐ റിപ്പോര്‍ട്ട് ചെയ്തു. ചാരവൃത്തിയും അട്ടിമറി ശ്രമവും ആരോപിച്ച്​ 2016 മാർച്ച് മൂന്നിനാണ്​ ബലൂചിസ്താനില്‍നിന്ന് കുൽഭൂഷണിനെ പാകിസ്​താൻ അറസ്​റ്റ്​  ചെയ്​തത്​. റോ ഏജൻറാണെന്ന്​ ആരോപിച്ച്​ 2017ൽ സൈനിക കോടതി വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്​തു. എന്നാൽ, ആരോപണം അടിസ്​ഥാനരഹിതമാണെന്നും ഇറാനിയൻ തുറമുഖമായ ചബഹാറിൽനിന്ന് തന്നെ തട്ടിക്കൊണ്ടുപോയതാണെന്നും അദ്ദേഹം വ്യക്​തമാക്കിയിരുന്നു.

ഇന്ത്യയുടെ അപ്പീല്‍ പരിഗണിച്ച്​ ജാദവി​​െൻറ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തിരുന്നു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതി പാക് പ്രധാനമന്ത്രിക്ക് കത്തും അയച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബർ രണ്ടിന്​ പാകിസ്താനിലെ ഇന്ത്യൻ ഡെപ്യൂട്ടി ഹൈകമ്മീഷണർ ഗൗരവ് അലുവാലിയ കുൽഭൂഷൻ ജാദവിനെ സന്ദർശിച്ചിരുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rawKulbhushan JadhavKulbhushanIndia News
News Summary - Kulbhushan Jadhav Refused Review, Claims Pak
Next Story