ചാരന്മാർക്ക് വിയന ഉടമ്പടി ബാധകമെല്ലന്ന് പാക് വാദം
text_fieldsഹേഗ്: ഭീകരപ്രവർത്തനങ്ങളിൽ ഉൾപ്പെട്ട ചാരന്മാർക്ക് വിയന ഉടമ്പടി ബാധകമെല്ലന്ന് പാകിസ്താൻ വാദിച്ചു. കുൽഭൂഷൺ യാദവിെൻറ വധശിക്ഷയുമായി ബന്ധെപ്പട്ട് അനാവശ്യവും വസ്തുതാവിരുദ്ധവുമായ കാര്യങ്ങളാണ് ഇന്ത്യയുടെ അേപക്ഷയിൽ പറയുന്നത്. ഇന്ത്യയുടെ ആവശ്യം തള്ളണമെന്ന് പാക് അഭിഭാഷകൻ ആവശ്യെപ്പട്ടു.
അന്താരാഷ്ട്ര കോടതിയെ ഇന്ത്യ ‘രാഷ്ട്രീയ നാടക വേദി’യാക്കുകയാണെന്നും അതുപോലെ തങ്ങൾ പ്രതികരിക്കുന്നില്ലെന്നും പാക് അഭിഭാഷകൻ ഖവാർ ഖുറൈശി പറഞ്ഞു. കോടതിയിൽ ഇന്ത്യ ഉന്നയിച്ച വാദഗതികൾ അപഹാസ്യമാണെന്ന് കുറ്റപ്പെടുത്തിയ ഖുറൈശി തെളിവിനായി തുണ്ടുപോലും ഇന്ത്യക്ക് ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്നും അവകാശപ്പെട്ടു. ജാദവ് ‘റോ’യുടെ ചാരനാണെന്ന പാക് നിലപാട് അദ്ദേഹം ആവർത്തിച്ചു.
ജാദവിെൻറ പാസ്പോർട്ടിൽ മുസ്ലിം പേരാണുള്ളത്. അതേ കുറിച്ച് വിശദീകരണം നൽകാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ലെന്ന് പാക് വിദേശകാര്യ മന്ത്രാലയത്തിലെ ഉയർന്ന ഉദ്യോഗസ്ഥൻ മുഹമ്മദ് ഫൈസൽ പറഞ്ഞു. ഇരു ഭാഗത്തെയും വാദങ്ങൾ പൂർത്തിയായ സ്ഥിതിക്ക് കോടതി വിധി അടുത്ത ദിവസങ്ങളിൽ ഉണ്ടാകാനിടയുണ്ട്. ചിലപ്പോൾ മാസങ്ങൾക്ക് ശേഷമാവും വിധി പ്രഖ്യാപനം. വിധി പുറപ്പെടുവിച്ചാൽ അതിൽ അപ്പീലിന് വ്യവസ്ഥയുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.