രക്ഷാസമിതിയിൽ പാകിസ്താന് രൂക്ഷവിമർശനം
text_fieldsയുനൈറ്റഡ് നേഷൻസ്: ഭീകരർക്ക് സുരക്ഷിതതാവളം ഒരുക്കുന്ന പാകിസ്താൻ നടപടിക്കെതിരെ െഎക്യരാഷ്ട്രസഭ സുരക്ഷാസമിതിയിൽ രൂക്ഷവിമർശനം. ഇന്ത്യ, യു.എസ്, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളാണ് പാകിസ്താനെതിരെ ആഞ്ഞടിച്ചത്. കുൽഭൂഷൺ ജാദവിെൻറ വിഷയം അവതരിപ്പിച്ച് ഇതിൽനിന്ന് തലയൂരാൻ പാകിസ്താൻ നടത്തിയ നീക്കം പരാജയപ്പെട്ടു. അഫ്ഗാനിസ്താനുമായി ബന്ധപ്പെട്ട പ്രത്യേക യോഗത്തിലാണ് പാകിസ്താൻ ഒറ്റപ്പെട്ടത്.
ഭീകരരെ നല്ലത്, മോശം എന്ന് തരംതിരിച്ചുകാണുന്ന പാക്നിലപാട് മാറ്റണമെന്ന് യു.എന്നിലെ ഇന്ത്യൻ സ്ഥാനപതി സയ്യിദ് അക്ബറുദ്ദീൻ പറഞ്ഞു.
ഭീകരർക്ക് സുരക്ഷിതതാവളം ഒരുക്കുകയും അതിർത്തി കടന്ന് ആക്രമിക്കുകയും ചെയ്യുന്ന രാജ്യങ്ങൾ സൃഷ്ടിക്കുന്ന ഭീഷണിക്ക് പരിഹാരം കാണണം. അഫ്ഗാൻ നേരിടുന്ന വലിയ വെല്ലുവിളി ഇതാണ്. അഫ്ഗാനിസ്താൻ അതിെൻറ സ്ഥാനം വീണ്ടെടുക്കണെമന്നാണ് ഇന്ത്യയുടെ താൽപര്യം. ഇതിന് പ്രാദേശിക, ആഗോള പങ്കാളികളുമായി ഇന്ത്യ അടുത്ത ബന്ധം പുലർത്തിവരുകയാണ്. ഇതിെൻറ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 2015 ഡിസംബർ 24ന് അഫ്ഗാനിസ്താനിൽനിന്നുള്ള മടക്കയാത്രക്കിടെ പെെട്ടന്ന് ലാഹോറിലിറങ്ങിയത്. നിർഭാഗ്യവശാൽ, ഇൗ സന്ദർശനത്തിന് തൊട്ടുപിറെക, ജനുവരി ഒന്നിന് പത്താൻകോട്ട് വ്യോമതാവളത്തിനുനേെര ഭീകരാക്രമണമുണ്ടായി. അഫ്ഗാനിസ്താെൻറ ആത്മാവിനെ ദിനേന ആക്രമിച്ചുകൊണ്ടിരിക്കുന്ന അതേ മാനസികാവസ്ഥയാണ് പത്താൻകോെട്ട ആക്രമണവും ആസൂത്രണം ചെയ്തത്. ഇതേ മാനസികാവസ്ഥയാണ് ഭീകരരെ നല്ലത്, മോശം എന്ന് തരംതിരിക്കുന്നത്. ഇതിന് മാറ്റം വന്നേ തീരൂ- അദ്ദേഹം പറഞ്ഞു.
പാകിസ്താനുമായി യോജിച്ചുപോകണമെങ്കിൽ അവർ നിലപാട് മാറ്റിയേതീരൂ എന്ന് യു.എസ് സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറി ജോൺ സള്ളിവൻ പറഞ്ഞു. അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം തുടരുന്നതായി അഫ്ഗാൻ വിദേശകാര്യ സഹമന്ത്രി ഹിക്മത് ഖലീൽ കർസായിയും പറഞ്ഞു. പാക്നിലപാട് മാറ്റണമെന്ന് വാശി പിടിക്കുന്നവർ സ്വയം അകത്തേക്കുനോക്കണമെന്ന് പാക്പ്രതിനിധി മലീഹാ ലോധി പറഞ്ഞു.
ഇന്ത്യൻചാരനെ പിടികൂടിയതിലൂടെ ഇന്ത്യക്ക് തങ്ങളോടുള്ള മനോഭാവം സംശയാതീതമായി തെളിയിക്കപ്പെട്ടതാണെന്നും ലോധി പറഞ്ഞു. അഫ്ഗാനിൽ തന്നെയുള്ള ഭീകരതാവളങ്ങളെയും മയക്കുമരുന്ന് വ്യാപാരത്തെയും നേരിടാനാണ് ആ രാജ്യവും സഖ്യകക്ഷികളും ശ്രമിേക്കണ്ടത്. അല്ലാതെ സംഘർഷം അവസാനിപ്പിക്കേണ്ടതിെൻറ ബാധ്യത മറ്റുള്ളവരിൽ കെട്ടിെവക്കുകയല്ലെന്നും ലോധി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.