കുൽഭൂഷൻ ജാദവിൻെറ വധശിക്ഷ തടഞ്ഞു
text_fieldsഹേഗ്: കുൽഭൂഷൺ ജാദവ് കേസിൽ ഇന്ത്യക്ക് വൻ നേട്ടമായി അന്താരാഷ്ട്ര നീതിന്യായ കോട തി (ഐ.സി.ജെ) വിധി. ചാരവൃത്തി ആരോപിച്ച് പാകിസ്താൻ സൈനിക കോടതി ജാദവിന് വിധിച്ച വധശി ക്ഷ പുനഃപരിശോധിക്കണമെന്ന് ഐ.സി.ജെ ഉത്തരവിട്ടു. ജാദവിന് നയതന്ത്രതല സഹായത്തിന ് അനുമതി നൽകണമെന്നും ജഡ്ജി അബ്ദുൽഖവി അഹ്മദ് യൂസുഫ് അധ്യക്ഷനായ ബെഞ്ച് നിർദ േശിച്ചു. 15ൽ 14 ജഡ്ജിമാരും വിധിയെ പിന്തുണച്ചു.
അറസ്റ്റിലായ ശേഷം കുൽഭൂഷണിനെ ബന്ധ പ്പെടാനും ആവശ്യമായ നിയമസഹായങ്ങൾ നൽകാനുമുള്ള ഇന്ത്യയുടെ നീക്കങ്ങൾ പാകിസ്താൻ തടസ്സപ്പെടുത്തിയെന്ന് വിമർശിച്ച കോടതി, ഇത് വിയന ഉടമ്പടിയിലെ നയതന്ത്രതല ബന്ധങ്ങൾ സംബന്ധിച്ച ചട്ടങ്ങളുടെ ലംഘനമാണെന്നും കുറ്റപ്പെടുത്തി.
2017 ഏപ്രിലിലാണ് ചാരവൃത്തിയും ഭീകരവാദവും ആരോപിച്ച് 49കാരനായ ജാദവിനെ പാക് സൈനിക കോടതി വധശിക്ഷക്ക് വിധിച്ചത്. അടഞ്ഞ കോടതിയിൽ നടന്ന വിചാരണക്കുശേഷമായിരുന്നു ശിക്ഷവിധി. ഇതിനെതിരെ ഇന്ത്യ അതിശക്തമായി പ്രതിഷേധിച്ചിരുന്നു.
രണ്ടു വർഷവും രണ്ടു മാസവും നീണ്ട വിചാരണ നടപടികൾക്കൊടുവിലാണ് ഇപ്പോൾ കേസിൽ തീർപ്പ് വന്നിരിക്കുന്നത്. 2017 മേയ് എട്ടിനായിരുന്നു ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്. ജാദവിന് നയതന്ത്രതല സഹായം അനുവദിക്കാത്ത പാകിസ്താൻ നടപടി വിയന കരാർ വ്യവസ്ഥകളുടെ കടുത്ത ലംഘനമാണെന്നായിരുന്നു ഇന്ത്യയുടെ വാദം. കേസിൽ തീർപ്പു വരുന്നതുവരെ ജാദവിെൻറ വധശിക്ഷ നടപ്പാക്കരുതെന്ന് ഐ.സി.ജെ 2017 മേയ് 18ന് ഉത്തരവിട്ടിരുന്നു.
ഇറാനിൽനിന്ന് അനധികൃതമായി പാകിസ്താനിലേക്ക് കടക്കാൻ ശ്രമിക്കവെ ബലൂചിസ്താനിൽവെച്ച് 2016 മാർച്ച് മൂന്നിന് സുരക്ഷസേന ജാദവിനെ പിടികൂടിയെന്നാണ് പാകിസ്താൻ വാദം. ഇന്ത്യൻ ചാരസംഘടനയായ റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങിലെ (റോ) ഉദ്യോഗസ്ഥനാണ് ജാദവ് എന്നും പാകിസ്താൻ ആരോപിച്ചു. എന്നാൽ, നാവികസേനയിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥനായ ജാദവിനെ പാകിസ്താൻ തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നാണ് ഇന്ത്യ വാദിച്ചത്.
‘ചാരനിൽ’നിന്ന് വിവരങ്ങൾ ചോർത്താനാണ് ഇന്ത്യ നയതന്ത്ര സഹായം ചോദിച്ചതെന്നും അതിനാൽ അതിന് അനുമതി നൽകാനാകില്ലെന്നും ഐ.സി.ജെയിൽ പാകിസ്താൻ വാദമുയർത്തി. അതേസമയം, 2017 ഡിസംബറിൽ മാതാവിനെയും ഭാര്യയേയും കാണാൻ ജാദവിനെ പാകിസ്താൻ അനുവദിച്ചിരുന്നു. ഇസ്ലാമാബാദിൽ കനത്ത സുരക്ഷയിലായിരുന്നു കൂടിക്കാഴ്ച.
ഇന്ത്യക്കുവേണ്ടി അന്താരാഷ്ട്ര കോടതിയിൽ ഹാജരായത് പ്രമുഖ അഭിഭാഷകൻ ഹരീഷ് സാൽവെയാണ്. ജാദവിെൻറ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം നിർബന്ധിച്ച് പറയിപ്പിച്ച കുറ്റസമ്മതത്തിെൻറ അടിസ്ഥാനത്തിലാണ് പാക് സൈനിക കോടതി ശിക്ഷ വിധിച്ചതെന്നും വാദിച്ചു. പാക് കോടതിയുടെ കുപ്രസിദ്ധിയാർജിച്ച നടപടികളും സാൽവെ ഐ.സി.ജെയെ ബോധിപ്പിച്ചു. ഇന്ത്യയുടെ വാദങ്ങൾ തള്ളണമെന്ന് പാകിസ്താനുവേണ്ടി ഹാജരായ അഭിഭാഷകൻ ഖവാർ ഖുറൈശി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.