കുൽദീപ് നയാർ: ‘മാധ്യമ’ത്തിെൻറ വഴികാട്ടി
text_fieldsമാധ്യമത്തിെൻറ രൂപവത്കരണഘട്ടം തൊേട്ട രക്ഷാധികാരിയായി കൂടെയുണ്ടായിരുന്നു കുൽദീപ് നയാർ. പത്രത്തിെൻറ പ്രകാശനകർമം നിർവഹിച്ചതും അദ്ദേഹം തന്നെ. വളർച്ചയുടെ ഒാരോ ഘട്ടത്തിലും തെൻറ സ്വന്തം പത്രത്തിെൻറ മുന്നേറ്റം സ്വകാര്യ അഹങ്കാരമായി അദ്ദേഹം കൊണ്ടുനടന്നു. 30ാം വാർഷികം ആഘോഷിക്കുന്ന സന്തോഷം ‘മാധ്യമം’ അറിയിച്ചപ്പോൾ ഗൃഹാതുരതയോെട അദ്ദേഹം പ്രതികരിച്ചതിങ്ങനെ:
‘‘തുടങ്ങാനിരിക്കുന്ന പത്രത്തിെൻറ സ്വഭാവമെന്തായിരിക്കണമെന്ന് ‘മാധ്യമ’ത്തിെൻറ പ്രവര്‍ത്തകര്‍ അഭിപ്രായം തേടിയപ്പോള്‍ ഞാന്‍ പറഞ്ഞു: ദിനപത്രത്തെ ജമാഅത്തിെൻറ ജിഹ്വയാക്കരുത്. ഒരു വര്‍ത്തമാനപത്രമായി കൊണ്ടുനടത്തുക. അത് എല്ലാവരുടെതുമായിരിക്കണം. ഏതെങ്കിലും പ്രത്യേകവിഭാഗത്തിെൻറ പ്രചാരണോപാധിയാക്കരുത്. ഈ ആത്മവിശ്വാസമാണ് അവരെ മുന്നോട്ടു നയിച്ചതെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഒരു വൃത്താന്ത ദിനപത്രം തികവോടെ അവര്‍ ഏറ്റെടുത്തു നടത്തി. മുസ്ലിം സമുദായത്തിനു പുറത്തുള്ളയാളെയാണ് അവര്‍ ആദ്യ പത്രാധിപരായി കൊണ്ടുവന്നത്. അദ്ദേഹത്തിന് എല്ലാവിധ സ്വാതന്ത്ര്യവും നല്‍കി. ഈയൊരു സമീപനം പത്രത്തിെൻറ വളര്‍ച്ചക്ക് ഏറെ ഉപകരിച്ചിട്ടുണ്ട്....
‘‘...വാര്‍ത്തകളെ ലിംഗ, ജാതി, മത പക്ഷപാതമില്ലാതെ നേര്‍ക്കുനേര്‍ സമീപിക്കാവുന്ന സത്യസന്ധത ദിനപത്രത്തിന് കാഴ്ചവെക്കാനാവുമെന്ന ആത്മവിശ്വാസം പകര്‍ന്നു നല്‍കിയതാണ് ‘മാധ്യമ’ത്തിെൻറ വ്യതിരിക്തത. ഇതാണ് പത്രത്തെ വളര്‍ത്തിയത്. കേരളീയന് വാര്‍ത്തകളറിയാന്‍ വെളുപ്പാന്‍ കാലത്ത് ഏതു പത്രവും വാങ്ങാവുന്നതേയുള്ളൂ. വാര്‍ത്തകളുടെ തെരഞ്ഞെടുപ്പിലും അവതരണത്തിലും ഓരോരുത്തര്‍ക്കും സ്വന്തം മാനദണ്ഡങ്ങളുണ്ട്. പല പാര്‍ട്ടികളും വിഭാഗങ്ങളും വര്‍ത്തമാനപത്രങ്ങള്‍ തുടങ്ങാറുണ്ട്. അവര്‍ക്കൊക്കെ അതുവഴി പലതും വില്‍ക്കാനുണ്ടാകും. എന്നാല്‍, ഈ പത്രത്തിന് അത്തരത്തിലുള്ള വാണിജ്യതാല്‍പര്യങ്ങളില്ല. ഇത് ഏതെങ്കിലും കക്ഷിത്വമോ ജാതിമത പരിഗണനകളുള്ള വിഭാഗമോ നടത്തുന്നതല്ല. ഏതു പത്രവും വളരുന്നതും തളരുന്നതും അതിനു പിന്നിലുള്ളവരുടെ മികവനുസരിച്ചിരിക്കും. അതുകൊണ്ടാണ് ‘മാധ്യമ’ത്തിേൻറത് വളര്‍ച്ചയാണെന്ന് പറയുന്നത്.
‘‘30 വര്‍ഷം, നീണ്ട ഒരു കാലയളവു തന്നെയാണ്. ധാര്‍മികതക്കും അധാര്‍മികതക്കുമിടയില്‍, നല്ലതിനും ചീത്തക്കുമിടയിലുള്ള നേരിയ നൂല്‍പ്പാലത്തിലൂടെയുള്ള പ്രയാണത്തില്‍ പത്രം എന്നും നന്മയുടെയും ധാര്‍മികതയുടെയും വഴി തെരഞ്ഞെടുത്തു എന്നത് എടുത്തുപറയേണ്ടതാണ്’’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.