കുമാർ വിശ്വാസ് പാർട്ടിെയ പിളർത്താൻ ശ്രമിക്കുന്നവൻ: ആപ് നേതാവ്
text_fieldsന്യൂഡൽഹി: ആം ആദ്മി പാർട്ടിയെ പിളർത്താനും അരവിന്ദ് െകജ്രിവാൾ നയിക്കുന്ന ഡൽഹി സർക്കാറിനെ താഴെയിറക്കാനും ശ്രമിക്കുന്നതിൽ പ്രധാനിയാണ് കുമാർ വിശ്വാസെന്ന് ഡൽഹി മന്ത്രി ഗോപാൽ റായ്. ഫേസ് ബുക്ക് ലൈവിലൂെടയാണ് മുതിർന്ന ആപ് നേതാവിെൻറ വിശദീകരണം. പാർട്ടിയുെട മൂന്ന് രാജ്യസഭാ സീറ്റുകളിൽ ഒന്നു പോലും കുമാർ വിശ്വാസിന് നൽകാതിരുന്നതെന്ന് എന്തുകൊണ്ടാണ് എന്ന് വ്യക്തമാക്കുകയായിരുന്നു മന്ത്രി.
കുമാർ വിശ്വാസ് നിരന്തരം ആരോപണങ്ങൾ ഉന്നയിച്ചത് പാർട്ടിക്ക് കളങ്കം വരുത്തി. ആപ്പ് എം.എൽ.എമാരെ ചാക്കിട്ടുപിടിക്കാൻ ബി.ജെ.പി യോഗം ചേർന്നത് കുമാർ വിശ്വാസിെൻറ വീട്ടിലായിരുന്നെന്നും റായ് ആരോപിച്ചു.
ഇങ്ങനെ ഒരാളെ എങ്ങനെയാണ് രാജ്യസഭയിലേക്ക് അയക്കുക. അദ്ദേഹം സഭയിൽ പാർട്ടിയുെട വാക്താവാകുമോ? എന്നും മന്ത്രി ചോദിച്ചു. കോൺഗ്രസിൽ നിന്ന് വന്ന ഒരാളുൾപ്പെെട രണ്ട് അപരിചിതർക്ക് സീറ്റ് നൽകാൻ എന്തുകൊണ്ട് പാർട്ടി തീരുമാനിച്ചു എന്നതിെൻറ വിശദീകരണം പാർട്ടി പ്രവർത്തകർക്ക് നൽകുകയായിരുന്ന മന്ത്രി.
അരവിന്ദ് കെജ്രിവാളിനെയും പാർട്ടി നേതാക്കളെയും പിന്നിൽ നിന്ന് കുത്തുകയാണ് കുമാർ വിശ്വാസെന്ന് നേരെത്തയും ആരോപണമുയർന്നിരുന്നു. വിശ്വാസ് ബി.ജെ.പിയോട് അടുക്കുകയാണെന്നും അവർക്കുവേണ്ടി പാർട്ടിയെ തകർക്കുന്നവെന്നുമായിരുന്നു പാർട്ടി നേതാക്കളുടെ അടക്കം പറച്ചിൽ. വിശ്വാസിനെതിരെ ഒാഖ്ല എം.എൽ.എയായ അമാനത്തുല്ല ഖാനായിരുന്നു നേരത്തെ പരസ്യമായി നിലപാടെടുത്തത്. കുമാർ വിശ്വാസ് വിശ്വാസവഞ്ചകനാണെന്നായിരുന്നു ഖാെൻറ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.