രാമക്ഷേത്ര നിർമാണം: ഭീഷണിപ്പെടുത്തി പണപ്പിരിവെന്ന് കുമാരസ്വാമി
text_fieldsബംഗളൂരു: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനായി സംഘ്പരിവാറുകാർ ഭീഷണിപ്പെടുത്തിയാണ് വീടുകൾ കയറിയിറങ്ങി ഫണ്ട് പിരിക്കുന്നതെന്നും താനും അതിെൻറ ഇരയായെന്നും െജ.ഡി.എസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി. സംഭാവന നൽകുന്നവരുടെയും നൽകാത്തവരുടെയും വീടുകളിൽ ജർമനിയിലെ നാസി ഭരണകൂടത്തിന് സമാനമായി ആർ.എസ്.എസുകാർ പ്രത്യേകം അടയാളം രേഖപ്പെടുത്തുകയാണെന്ന് കഴിഞ്ഞദിവസം കുമാരസ്വാമി ആരോപിച്ചിരുന്നു.
ആർ.എസ്.എസുകാരെ നാസികളുമായി താരതമ്യപ്പെടുത്തിയുള്ള കുമാരസ്വാമിയുടെ ട്വീറ്റിനെതിരെ സംഘ്പരിവാർ രംഗത്തെത്തിയതിനു പിന്നാലെയാണ് വീട്ടിലെത്തിയവർ സംഭാവന നൽകാൻ ഭീഷണിപ്പെടുത്തിയെന്ന് കുമാരസ്വാമി തുറന്നടിച്ചത്. ക്ഷേത്രങ്ങള്‍ നിര്‍മിക്കുന്നതിന് എതിരല്ല. ആളുകളെ ഭീഷണിപ്പെടുത്തി പണപ്പിരിവ് അംഗീകരിക്കാനാകില്ലെന്നും കുമാരസ്വാമി കൂട്ടിച്ചേർത്തു. ഇതിനിടെ, തർക്കഭൂമിയിലെ ക്ഷേത്രനിർമാണത്തിന് സംഭാവന നൽകില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയും രംഗത്തെത്തി. എന്നാൽ, സംഭാവന കൊടുക്കില്ലെന്ന സിദ്ധരാമയ്യയുടെ പ്രസ്താവന സുപ്രീം കോടതി വിധിയോടുള്ള അവഹേളനമാണെന്ന് ബി.ജെ.പി കർണാടക അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.