Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുലും പ്രിയങ്കയും...

രാഹുലും പ്രിയങ്കയും മഹാകുംഭമേളക്ക്; ഞായറാഴ്ച ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ​ത്തും

text_fields
bookmark_border
രാഹുലും പ്രിയങ്കയും മഹാകുംഭമേളക്ക്; ഞായറാഴ്ച ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ​ത്തും
cancel

ന്യൂ​ഡ​ൽ​ഹി: പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യും എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും വ​യ​നാ​ട് എം.​പി​യു​മാ​യ പ്രി​യ​ങ്ക ഗാ​ന്ധി​യും പ്ര​യാ​ഗ് രാ​ജി​ലെ മ​ഹാ​കും​ഭ​മേ​ള​യി​ൽ സ്നാ​നം ന​ട​ത്തും. ഇ​തി​നാ​യി ഞായറാഴ്ച ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ​ത്തു​മെ​ന്നാ​ണ് പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്. കോ​ൺ​ഗ്ര​സ് സേ​വാ​ദ​ൾ പ്ര​വ​ർ​ത്ത​ക​രു​മാ​യി പ്ര​യാ​ഗ് രാ​ജി​ൽ രാ​ഹു​ലും പ്രി​യ​ങ്ക​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

തീർഥാടകർ സഞ്ചരിച്ച കാർ ബസുമായി ഇടിച്ച് 10 മരണം

പ്ര​യാ​ഗ്‌​രാ​ജ്: വെ​ള്ളി​യാ​ഴ്ച രാ​ത്രി പ്ര​യാ​ഗ്‌​രാ​ജി​ലെ മെ​ജ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഹൈ​വേ​യി​ൽ കാ​ർ ബ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 10 പേ​ർ മ​രി​ച്ചു. ഛത്തി​സ്ഗ​ഢി​ലെ കോ​ർ​ബ ജി​ല്ല​യി​ൽ നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​രാ​ണ് കും​ഭ​മേ​ള​യി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന 10 പേ​രും അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ബ​സി​ലു​ണ്ടാ​യി​രു​ന്ന​വ​ർ​ക്ക് നി​സ്സാ​ര പ​രി​ക്കേ​റ്റു. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി പ്ര​യാ​ഗ്‌​രാ​ജി​ലെ എ​സ്.​ആ​ർ.​എ​ൻ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​പ​ക​ട​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് അ​നു​ശോ​ചി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Priyanka GandhiRahul GandhiMaha Kumbh 2025
News Summary - Kumbh 2025: Rahul Gandhi and Priyanka Gandhi Likely to Take Holy Dip
Next Story