കുംഭമേളയും തബ് ലീഗ് സമ്മേളനവും താരതമ്യം ചെയ്യരുത് -ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
text_fieldsഡെറാഡൂൺ: കുംഭമേളയും നിസാമുദ്ദീൻ മർകസിലെ തബ് ലീഗ് സമ്മേളനവും താരതമ്യം ചെയ്യരുതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരഥ് സിങ് റാവത്. തബ് ലീഗ് സമ്മേളനം നടന്നത് അടച്ചിട്ട സ്ഥലത്താണ്. കൂടാതെ അതിൽ വിദേശികളും പങ്കെടുത്തിരുന്നു. എന്നാൽ കുംഭമേള നടക്കുന്നത് ഗംഗയുടെ തീരത്തെ തുറന്ന പ്രദേശത്താണ്. അതിൽ വിദേശികളാരും പങ്കെടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തബ് ലീഗ് സമ്മേളനം നടന്നപ്പോൾ കൊറോണ വൈറസിനെക്കുറിച്ച് ആർക്കും അവബോധമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കോവിഡിനെ സംബന്ധിച്ച് എല്ലാവര്‍ക്കും അവബോധമുണ്ട്. വെല്ലുവിളികള്‍ക്കിടയിലും കുംഭമേള വിജയകരമായി നടത്താനാകുെമന്നാണ് കരുതുന്നതെന്നും തീരഥ് സിങ് റാവത്ത് കൂട്ടിച്ചേര്‍ത്തു.
കോവിഡ് കേസുകള്‍ കൂടുന്നുണ്ടെങ്കിലും ആരോഗ്യമന്ത്രാലയത്തിന്‍റെ എല്ലാ നിര്‍ദേശങ്ങളും പാലിക്കുന്നുണ്ട്. ഹരിദ്വാറില്‍ പ്രവേശിക്കുന്നതിന് മുമ്പ് അതിര്‍ത്തിയില്‍ പരിശോധനക്ക് ശേഷമാണ് ജനങ്ങളെ കടത്തിവിടുന്നത്. കോവിഡ് റാന്‍ഡം ടെസ്റ്റിങ്ങിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. വലിയ തോതില്‍ മാസ്‌ക്കുകളും സാനിറ്റൈസറുകളും ലഭ്യമാക്കിയെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞദിവസം സംവിധായകൻ രാംഗോപാൽ വർമ കുംഭമേളയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. തബ്ലീഗുകാർ അറിയാതെ ചെയ്തതാണ് കുംഭമേളയിൽ അറിഞ്ഞുകൊണ്ട് ചെയ്യുന്നത്. നമ്മൾ ഹിന്ദുക്കൾ മുസ്ലിംകളോട് മാപ്പുപറയണമെന്നും രാംഗോപാൽ വർമ പറഞ്ഞിരുന്നു. തിങ്കളാഴ്ച ഗംഗാ നദിയിൽ നടന്ന ഷാഹ സ്നാനിൽ (രാജകീയ കുളി) പങ്കെടുത്ത 102 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.