അലഹബാദിൽ ഇക്കുറി ‘രാഷ്ട്രീയ കുംഭമേള’
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിനു മുെമ്പത്തിയ അർധകുംഭമേള യു.പിയിൽ ‘രാഷ്ട്രീ യ കുംഭമേള’യായി. 48 ദിവസത്തെ മേള കേന്ദ്ര സർക്കാറിെൻറകൂടി സാമ്പത്തികസഹായത്തോടെ 4200 കോടി ചെലവിട്ടു നടത്തുന്ന മാമാങ്കമാക്കി ഹിന്ദു വോട്ടുകൾ സ്വാധീനിക്കാനുള്ള ഉപായമാ ക്കി മാറ്റുകയാണ് യോഗി സർക്കാർ.
ആറു വർഷം മുമ്പു നടന്ന പൂർണ കുംഭമേളക്ക് 1300 കോടി രൂപയായിരുന്ന ചെലവാണ് ഇത്തവണ മൂന്നിരട്ടിയാക്കുന്നത്. എക്കാലത്തെയും വലിയ മുതൽമുടക്കാണിത്. പ്രയാഗ്രാജായി പേരുമാറ്റിയ അലഹബാദിൽ എവിടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറയും പടുകൂറ്റൻ ചിത്രങ്ങളാണ്.
മകരസംക്രാന്തിദിനമായ ചൊവ്വാഴ്ച പുലർച്ചെ തുടങ്ങിയ അർധകുംഭമേള മാർച്ച് മൂന്നു വരെയാണ്. തെരഞ്ഞെടുപ്പു പ്രഖ്യാപനം മാർച്ച് ആദ്യം നടക്കാനിരിക്കെ, കുംഭമേളയുടെ ദിനങ്ങൾ നേരേത്തയാക്കി സർക്കാർ മാറ്റിയെന്ന് ആക്ഷേപമുണ്ട്.
കുംഭമേളക്ക് എത്തുന്നവർക്ക് സൗകര്യങ്ങളൊരുക്കിയും സന്ദേശങ്ങൾ പ്രചരിപ്പിച്ചും ബി.ജെ.പിയുടെ വോട്ടാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. 1.5 കോടിയോളം പേരെയാണ് ഇവിടേക്ക് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.