കുമ്മനം രാജശേഖരൻ മിസോറാം ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു
text_fieldsന്യൂഡൽഹി: കുമ്മനം രാജശേഖരൻ മിസോറാം ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു. ഗുവാഹത്തി ഹൈകോടതി ചീഫ് ജസ്റ്റിസ് അജിത് സിങ് സത്യവാചകം ചൊല്ലിക്കൊടുത്തു. മിസോറാമിെൻറ 18ാമത് ഗവർണറാണ് കുമ്മനം. വക്കം പുരുഷോത്തമന് ശേഷം മിസോറാം ഗവർണറാകുന്ന മലയാളിയാണ് കുമ്മനം.
ബി.ജെ.പി സംസ്ഥാന അധ്യക്ഷപദവി ഒഴിഞ്ഞ് ഗവർണർ പദവിയേറ്റെടുക്കുന്നതിൽ വൈമുഖ്യമില്ലെന്നും സ്ഥാനലബ്ധിയിൽ സന്തോഷമുണ്ടെന്നും കുമ്മനം മിസോറമിലേക്ക് േപാകുംമുമ്പ് നടത്തിയ വാർത്തസേമ്മളനത്തിൽ പറഞ്ഞു.
പഞ്ചായത്തംഗം പോലുമായിട്ടില്ലാത്ത തനിക്ക് ഭരണപരിചയം ഇല്ലെന്നും ഗവർണർ പദവി വെല്ലുവിളിയായി ഏറ്റെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി മുഖപത്രമായ ‘ജന്മഭൂമി’ ഡൽഹി ബ്യൂറോയിലെത്തിയ കുമ്മനത്തെ മിസോറം സർക്കാറിെൻറ ഒൗദ്യോഗിക വാഹനത്തിൽ മിസോറം ഭവനിലെത്തിച്ചു. ഗുവാഹതിയിലേക്ക് വിമാനമാർഗം പോയ കുമ്മനം അവിടെനിന്ന് െഎസോളിലേക്ക് തിരിക്കുകയായിരുന്നു.
അതേസമയം ബി.ജെ.പി കേരള ഘടകത്തിന് പുതിയ അധ്യക്ഷനെ ഉടൻ നിയമിക്കുമെന്ന് ദേശീയ അധ്യക്ഷൻ അമിത് ഷാ അറിയിച്ചു. സർക്കാറിെൻറ നാലാം വാർഷികത്തോടനുബന്ധിച്ച് പ്രാദേശിക മാധ്യമങ്ങളുടെ ലേഖകരുമായി ആശയവിനിമയം നടത്തുകയായിരുന്നു അമിത് ഷാ.
കുമ്മനത്തെ മാറ്റിയതിന് സംസ്ഥാന അധ്യക്ഷനെന്ന നിലയിലുള്ള അദ്ദേഹത്തിെൻറ പ്രകടനത്തിന് ബന്ധമില്ലെന്നും ഗവർണർ പദവി പെെട്ടന്ന് നികത്തേണ്ടി വന്നതുകൊണ്ടാണ് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനിടയിൽ തന്നെ ചുമതല ഏൽപിച്ചതെന്നും അമിത് ഷാ പറഞ്ഞു. കേരളത്തിലെ നേതാക്കളുമായി കൂടിയാലോചന നടത്തിയ ശേഷമായിരിക്കും പ്രസിഡൻറിനെ പ്രഖ്യാപിക്കുകയെന്ന് സംഘടന സെക്രട്ടറി രാം ലാൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.