Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅർണബിനെ കളിയാക്കിയ...

അർണബിനെ കളിയാക്കിയ സംഭവം: കുനാൽ കംറയെ വിലക്കി വിമാന കമ്പനികൾ

text_fields
bookmark_border
kunal-kamra
cancel

ന്യൂഡൽഹി: വിമാന യാത്രക്കിടെ റിപബ്ലിക്​ ടി.വി മേധാവി അർണബ്​ ഗോസ്വാമിയെ കളിയാക്കിയ സംഭവത്തിൽ സ്​റ്റാൻഡ്​ അപ് ​ കോമേഡിയൻ കുനാൽ കംറയെ വിലക്കി​ വിമാന കമ്പനികൾ. ഇൻഡിഗോയും എയർ ഇന്ത്യ, സ്​പൈസ്​ജെറ്റ്​ തുടങ്ങിയ കമ്പനികളാണ്​ ​ കംറയെ വിലക്കിയിരിക്കുന്നത്​.

മുംബൈ-ലഖ്​നോ വിമാനത്തിലുണ്ടായ സംഭവത്തി​​​െൻറ അടിസ്ഥാനത്തിൽ കുനാൽ കംറയെ ആറ്​ മാസത്തേക്ക്​ വിലക്കുകയാണെന്ന്​ ഇൻഡിഗോ ഔദ്യോഗിക പ്രസ്​താവനയിൽ അറിയിച്ചു. വിമാനത്തിനുള്ളിൽ യാത്രക്കാരുടെ ഭാഗത്ത്​ നിന്ന്​ മോശം പെരുമാറ്റം ഉണ്ടാകരുതെന്നും ഇൻഡിഗോ അഭ്യർഥിച്ചു. അതേസമയം, അനിശ്​ചതകാലത്തേക്കാണ്​ എയർ ഇന്ത്യയും സ്​പൈസ്​ജെറ്റും കുനാൽ കംറയെ വിലക്കിയിരിക്കുന്നത്​.

കുനാൽ കംറയുടെ പെരുമാറ്റം കുറ്റകരമാണെന്ന്​ വ്യോമയാന മന്ത്രി ഹർദീപ്​ പുരിയും പറഞ്ഞു. വിമാനത്തിനുള്ളിൽ മനപൂർവം പ്രശ്​നങ്ങളുണ്ടാക്കുന്ന അദ്ദേഹത്തി​​​െൻറ നടപടി ഒരിക്കലും അംഗീകരിക്കാനാവില്ല. മറ്റ്​ എയർലൈനുകളോട്​ കുറ്റക്കാരനെ വിലക്കാൻ ആവശ്യപ്പെടുകയാണെന്നും ഹർദീപ്​ പുരി ട്വീറ്റ്​ ചെയ്​തു. പുരിയുടെ ട്വീറ്റ്​ പുറത്ത്​ വന്നതിന്​ പിന്നാലെയാണ്​ എയർ ഇന്ത്യ അദ്ദേഹത്തെ വിലക്കിയത്​.

അർണബ്​ ഗോസ്വാമിയുടെ വാർത്താ അവതരണ ശൈലിയെ അശ്ലീല ഭാഷയിൽ കളിയാക്കുന്ന വീഡിയോ​ കംറ തന്നെയാണ്​ പുറത്ത്​ വിട്ടത്​. യാത്രയിൽ ഗോസ്വാമിയോട് ചില കാര്യങ്ങൾ​ സംസാരിക്കാനുണ്ടെന്ന്​ കംറ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അർണബ്​ അതിനോട്​ പ്രതികരിച്ചില്ല. തുടർന്ന്​ അർണബി​​​െൻറ ശൈലിയെ കംറ പരിഹസിക്കുകയും മോശം ഭാഷയിൽ ചീത്ത വിളിക്കുകയും ചെയ്​തു. തുടർന്ന്​ വിമാന ജീവനക്കാർ കംറയോട്​ സീറ്റിൽ പോയി ഇരിക്കാൻ ആവശ്യപ്പെട്ടു. ത​​​െൻറ പെരുമാറ്റത്തിൽ കംറ വിമാന ജീവനക്കാരോട്​ മാപ്പ്​ ചോദിച്ചിരുന്നു. എന്നാൽ, ഇത്​ കമ്പനിക്ക്​ സ്വീകാര്യമായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air indiaindigomalayalam newsindia newsKunal Kamra
News Summary - Kunal Kamra heckles Arnab Goswami on board IndiGo-India news
Next Story