കുനാൽ കമ്രക്ക് വിമാന യാത്രാ വിലക്ക്; വ്യോമയാന വകുപ്പിന് കോടതിയുടെ വിമർശനം
text_fieldsന്യൂഡൽഹി: റിപ്പബ്ലിക് ടി.വി അവതാരകൻ അർണബ് ഗോസ്വാമിയെ വിമാനത്തിൽ വെച്ച് ചോദ്യം ചെയ്തതിന് സ്റ്റാൻറ് അപ്പ് കൊമ േഡിയൻ കുനാൽ കമ്രക്കു മേൽ ഇൻഡിഗോ എയർലൈൻസ് യാത്രാനിരോധം ഏർപ്പെടുത്തിയ സംഭവത്തിൽ സിവിൽ വ്യോമയാന ഡയറക്ടറേറ്റ ിനെ (ഡി.ജി.സി.എ) വിമർശിച്ച് ഡൽഹി ഹൈകോടതി.
സംഭവത്തിൽ എന്ത് നടിപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന കാര്യത്തിൽ തീരുമാനത്തിലെത്താൻ ഡി.ജി.സി.എക്ക് കോടതി രണ്ട് ദിവസത്തെ സമയം നൽകി. വിമാനക്കമ്പനികൾ കമ്രക്കു മേൽ ഏ ർപ്പെടുത്തിയ നിരോധനം അംഗീകരിക്കുംമുമ്പ് അത് വ്യോമയാന നിയമങ്ങളുടെ ലംഘനമാണോ എന്ന് പരിശോധിക്കണമായിരുന്നു എന്നും കോടതി പറഞ്ഞു. കമ്രയുടെ പരാതിയിൽ വിമാനക്കമ്പനികളെ കക്ഷിചേരാൻ അനുവദിച്ച കോടതി കേസിലെ തുടർവാദം കേൾക്കൽ വ്യാഴാഴ്ചത്തേക്കു മാറ്റി.
'ഇൻഡിഗോ അല്ലാത്ത കമ്പനികൾ കമ്രക്ക് ഏർപ്പെടുത്തിയ വിലക്ക് ഡി.ജി.സി.എ അംഗീകരിക്കരുതായിരുന്നു. വ്യോമ നിരോധന ലിസ്റ്റിൽ പെടുത്തുംമുമ്പ്, നിരോധനം വ്യോമയാന നിയമങ്ങളുടെ ലംഘനമാണെന്ന കമ്രയുടെ പരാതി ഡി.ജി.സി.എ പരിഗണിക്കണമായിരുന്നു.' - ഹരജി പരിഗണിക്കവെ കോടതി ചൂണ്ടിക്കാട്ടി.
മുംബൈയിൽ നിന്ന് ലഖ്‌നൗവിലേക്ക് ഇൻഡിഗോ വിമാനത്തിൽ സഞ്ചരിക്കവെയാണ് കമ്ര അർണാബ് ഗോസ്വാമിയോട് ചോദ്യങ്ങൾ ചോദിക്കുകയും റെക്കോർഡ് ചെയ്യുകയും ചെയ്തത്. ഇതിനെ തുടർന്ന് ഇൻഡിഗോ എയർലൈൻസ് കമ്രയെ ആറു മാസത്തേക്ക് തങ്ങളുടെ വിമാനങ്ങളിൽ യാത്രചെയ്യുന്നതിൽ നിന്ന് വിലക്കുകയായിരുന്നു. ഇതിനു പിന്നാലെ എയർ ഇന്ത്യ, ഗോഎയർ, സ്‌പേസ്‌ജെറ്റ് എന്നീ വിമാനക്കമ്പനികളും കമ്രക്ക് നിരോധനമേർപ്പെടുത്തി.
തനിക്കെതിരെ ഇൻഡിഗോ ഏർപ്പെടുത്തിയ വിലക്ക് വ്യോമയാന നിയമങ്ങളുടെ ലംഘനമാണെന്നും 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി വിമാനക്കമ്പനി മാപ്പുപറയണമെന്നും കാണിച്ചാണ് കുനാൽ കമ്ര ഹൈക്കോടതിയെ സമീപിച്ചത്. യാത്രാ നിരോധം ഇൻഡിഗോ എത്രയും വേഗം പിൻവലിക്കുക, പ്രമുഖ പത്രങ്ങളും ഇലക്ട്രോണിക് മാധ്യമങ്ങളും സോഷ്യൽ മീഡിയയും വഴി വഴി ഉപാധികളില്ലാതെ മാപ്പുപറയുക, നിരോധനം വഴിയുണ്ടായ മാനസിക വിഷമത്തിനും ബുക്ക് ചെയ്ത പരിപാടികൾ റദ്ദാക്കേണ്ടി വന്നതിനും 25 ലക്ഷം നഷ്ടപരിഹാരം നൽകുക എന്നിവയാണ് അഡ്വ. പ്രശാന്ത് ശിവരാജൻ വഴി സമർപ്പിച്ച ഹരജിയിൽ കമ്ര ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.