തന്നെ പിന്തുണച്ച ഇൻഡിഗോ പൈലറ്റിന് അഭിവാദ്യമർപ്പിച്ച് കുനാൽ കംറ
text_fieldsന്യൂഡൽഹി: തന്നെ പിന്തുണച്ച ഇൻഡിഗോ പൈലറ്റിന് അഭിവാദ്യവുമായി സ്റ്റാൻഡ് അപ്പ് കോമഡിയൻ കുനാൽ കംറ. പൈലറ്റി ന് ‘സലാം’ പറഞ്ഞുകൊണ്ട് കംറ ട്വീറ്റ് ചെയ്തു.
മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിയെ ഇൻഡിഗോ വിമാനത്തിൽ വച്ച് പരിഹസിച്ച സംഭവത്തിൽ കുനാൽ കംറക്ക് ഇൻഡിഗോ യാത്രാ വിലക്കേർപ്പെടുത്തിയതിനെ പൈലറ്റ് ക്യാപ്റ്റൻ രോഹ ിത് മറ്റേറ്റി തള്ളിപറഞ്ഞിരുന്നു. ഇതിൽ സന്തോഷം പങ്കുവെച്ചുകൊണ്ടാണ് കംറയുടെ ട്വീറ്റ്. ‘ക്യാപ്റ്റൻ രോഹിത് മറ്റേറ്റിക്ക് സലാം’ എന്നായിരുന്നു കംറയുടെ ട്വീറ്റ്.
Captain Rohit Mateti ko mera salaam
— Kunal Kamra (@kunalkamra88) January 31, 2020
കംറയുടെ പെരുമാറ്റം നീരസമുളവാക്കുന്നതായിരുന്നെങ്കിലും അച്ചടക്കമില്ലാത്ത യാത്രക്കാരൻ എന്ന വിഭാഗത്തിൽ പെടുത്താനാവില്ലെന്ന് വിമാനത്തിൻെറ ക്യാപ്റ്റനായിരുന്ന മറ്റേറ്റി കമ്പനിക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. എയർലൈൻ മാനേജ്മെൻറ് സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ ആധാരമാക്കിയാണ് നടപടിയെടുത്തതെന്നും യാത്രക്കാരനെതിരെ നടപടിയെടുക്കുന്നതിന് മുമ്പ്, ഡ്യൂട്ടിയിലുണ്ടായിരുന്ന പൈലറ്റുമായി ബന്ധപ്പെട്ടില്ലെന്നും കത്തിൽ ആരോപിച്ചു. തൻെറ ഒമ്പത് വർഷത്തെ തൊഴിൽ ജീവിതത്തിൽ മുമ്പെങ്ങുമില്ലാത്ത സംഭവമാണിതെന്നും അദ്ദേഹം കത്തിൽ പറഞ്ഞിരുന്നു.
മുംബൈ-ലഖ്നോ വിമാനത്തിലുണ്ടായ സംഭവത്തിെൻറ അടിസ്ഥാനത്തിൽ കുനാൽ കംറയെ ആറ് മാസത്തേക്കാണ് ഇൻഡിഗോ വിലക്കിയത്.
അർണബ് ഗോസ്വാമിയുടെ വാർത്താ അവതരണ ശൈലിയെ കളിയാക്കുന്ന വീഡിയോ കംറ തന്നെയാണ് പുറത്ത് വിട്ടത്. യാത്രയിൽ ഗോസ്വാമിയോട് ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് കംറ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അർണബ് അതിനോട് പ്രതികരിച്ചില്ല.
തുടർന്ന് അർണബിെൻറ ശൈലിയെ കംറ പരിഹസിക്കുകയും ചെയ്തു. ഒടുവിൽ വിമാന ജീവനക്കാർ കംറയോട് സീറ്റിൽ പോയി ഇരിക്കാൻ ആവശ്യപ്പെട്ടു. തെൻറ പെരുമാറ്റത്തിൽ കംറ വിമാന ജീവനക്കാരോട് മാപ്പ് ചോദിച്ചിരുന്നു. എന്നാൽ, ഇത് കമ്പനിക്ക് സ്വീകാര്യമായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.