സീറ്റ് ലഭിക്കാത്തതിൽ കടുത്ത ദുഃഖം- കെ.വി തോമസ്
text_fieldsന്യൂഡൽഹി: ലോക്സഭ സീറ്റ് നിഷേധിക്കപ്പെട്ടതിൽ പൊട്ടിത്തെറിച്ച് കോൺഗ്രസ് നേതാവ് കെ.വി. തോമസ്. തന്നോ ട് നേതൃത്വം അനീതി ചെയ്െതന്ന് തുറന്നടിച്ച അദ്ദേഹം, ഹൈബി ഇൗഡനു വേണ്ടി പ്രചാരണത്തിന് ഇറങ്ങാനുള്ള വിമുഖത മ റച്ചുവെച്ചില്ല. കോൺഗ്രസിൽ സീറ്റ് നിഷേധിക്കപ്പെട്ട ഏക സിറ്റിങ് എം.പിയാണ് കെ.വി. തോമസ്.
നേതൃത്വത്തി െൻറ തീരുമാനം തനിക്ക് വലിയ ഷോക്കാണെന്നും ഏറെ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇനി എന്തുവേണമെന്ന് സുഹൃത്തുക്കളോടും വേണ്ടപ്പെട്ട എല്ലാവരോടും ആലോചിച്ച്, പ്രാർഥിച്ച് തീരുമാനിക്കും. ചതിെച്ചന്ന് പറയാനില്ല. എന്നാൽ, നീതി കാണിക്കാമായിരുന്നു. ഇനി എന്തു വേണമെന്ന് തീരുമാനിച്ചിട്ടില്ല. പൊതു പ്രവർത്തനത്തിൽനിന്ന് പിന്മാറാൻ ഉദ്ദേശിച്ചിട്ടില്ല.
ആരും ഒരു സൂചനപോലും തനിക്ക് തന്നില്ല. ഒരു വാക്ക് പറയാമായിരുന്നു. എന്താണ് തെൻറ കുഴപ്പമെന്ന് അറിയില്ല. പ്രായമായത് തെൻറ തെറ്റല്ല. ഏതെങ്കിലും ഗ്രൂപ്പിെൻറ ആളല്ല. സോണിയ ഗാന്ധി എല്ലാ കാലത്തും തന്നോട് കാരുണ്യം കാണിച്ചിരുന്നു. മന്ത്രിയും പി.എ.സി ചെയർമാനുമൊക്കെയായി.
ചർച്ചകൾക്ക് തന്നെ ഡൽഹിയിലേക്ക് വിളിപ്പിച്ചതനുസരിച്ചാണ് വന്നത്. എ.െഎ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കും കേരളത്തിലെ എല്ലാ നേതാക്കളുമായും ദീർഘസംഭാഷണങ്ങൾ നടത്തിയതാണ്. അവർ ഒരു സൂചന പോലും തന്നില്ല. മറ്റ് എട്ട് എം.പിമാർക്കില്ലാത്ത തെൻറ ന്യൂനത എന്താണെന്ന് അറിയില്ല. കഴിഞ്ഞ തവണ ഹൈബിയിൽനിന്ന് സീറ്റ് പിടിച്ചു വാങ്ങിയിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്്ത്തി സംസാരിെച്ചന്ന ആക്ഷേപങ്ങൾ അദ്ദേഹം തള്ളി. ഒരു അന്താരാഷ്ട്ര വേദിയിൽ സംസാരിച്ചതിനെ ചൊല്ലിയാണ് ഇൗ പരാതി. എന്നാൽ, ഇന്ത്യയുടെ പ്രധാനമന്ത്രിയെക്കുറിച്ച് സംസാരിക്കുേമ്പാൾ ചവിട്ടിത്താഴ്ത്തുന്ന വിധം സംസാരിക്കാൻ പാടില്ലെന്നാണ് അന്നും ഇന്നും തെൻറ പക്ഷം. സാധാരണ കോൺഗ്രസ് കുടുംബത്തിൽ പിറന്നയാളാണ് താനെന്ന് ബി.ജെ.പിയിലേക്കുള്ള ക്ഷണം സ്വീകരിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി തോമസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.