തൊഴിലാളി ജീവനൊടുക്കിയത് കുട്ടികൾ പട്ടിണിയായതിനാലെന്ന് വീട്ടുകാർ; വിഷാദ രോഗമെന്ന് അധികൃതർ
text_fieldsഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ പെയ്ന്‍റിങ് തൊഴിലാളി ജീവനൊടുക്കി. ലോക്ഡൗണിൽ തൊഴിൽ ഇല്ലാതായതോടെ കുട്ടികൾ പ ട്ടിണിയിലായതിന്‍റെ മനോവിഷമത്താലാണ് ബിഹാർ സ്വദേശിയായ മുകേഷ് (30) തൂങ്ങി മരിച്ചതെന്ന് വീട്ടുകാർ പറയുന്നു. അതേസമയ ം, മുകേഷ് വിഷാദ രോഗിയായിരുന്നെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.
ലോക്ഡൗൺ തുടങ്ങിയതിനു ശേഷം തൊഴിലും വരുമാനവു ം ഇല്ലാതായതോടെ മുകേഷ് കടുത്ത സമ്മർദത്തിലായിരുന്നെന്ന് ഭാര്യ പൂനം പറയുന്നു. ഭക്ഷണം കിട്ടാൻ നന്നേ ബുദ്ധിമുട്ടി യിരുന്നു. സൗജന്യ ഭക്ഷണത്തെയാണ് കുടുംബം ആശ്രയിച്ചിരുന്നത്. എന്നാൽ, അത് എല്ലാ ദിവസവും ലഭിച്ചിരുന്നില്ലെന്ന് അവർ പറഞ്ഞു.
അഞ്ചു മാസം പ്രായമുള്ള കുഞ്ഞടക്കം നാല് മക്കളാണ് ഇവർക്ക്. അയൽക്കാരും ഇവരെ സഹായിച്ചിരുന്നു. ബുധനാഴ്ച സൗജന്യ ഭക്ഷണം കിട്ടാതെ വന്നതോടെ 12,000 രൂപയുടെ മൊബൈൽ മുകേഷ് 2,500 രൂപക്ക് വിറ്റിരുന്നു. ഡി.എൽ.എഫ് ഫേസ് 5ലെ സരസ്വതികുഞ്ചിനടുത്തെ ചേരിപ്രദേശത്തെ തകര കുടിലിലാണ് ഇവർ കഴിയുന്നത്. ചൂടു കാരണം ചെറിയ ഫാനും അവശ്യ വസ്തുക്കളുമാണ് മൊബൈൽ വിറ്റ പണം കൊണ്ട് വാങ്ങിയത്.
മൊബൈലിന് വിചാരിച്ചത്ര വില കിട്ടാത്തതും മുകേഷിനെ വിഷമിപ്പിച്ചിരുന്നു. ഭക്ഷണ സാധനങ്ങളെല്ലാം തീർന്നപ്പോൾ ജീവനൊടുക്കുകയായിരുന്നെന്നാണ് പൂനം പറയുന്നത്.
അതിനിടെ, വിഷാദ രോഗിയായ യുവാവ് കൊറോണ വൈറസ് വ്യാപനത്തിൽ ആശങ്കപ്പെട്ടിരുന്നുവെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. കുടുംബത്തിന് സൗജന്യ ഭക്ഷണം ലഭിച്ചിരുന്നുവെന്നും ഭക്ഷണ വിതരണ കേന്ദ്രം അവരുടെ താമസസ്ഥലത്തിന് തൊട്ടുത്തായിരുന്നുവെന്നും അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.