കേന്ദ്ര സർകാറിനെതിരെ ബി.എം.എസ്; വനിത, കർഷക, സന്നദ്ധ സംഘടനകളും പിന്നാലെ
text_fieldsന്യൂഡൽഹി: സ്വന്തം സർക്കാറിെൻറ ബജറ്റ് പ്രഖ്യാപനങ്ങൾക്കെതിരെ തെരുവിൽ പ്രതിഷേധവുമായി സംഘ്പരിവാർ തൊഴിലാളി സംഘടനയായ ബി.എം.എസ് രംഗത്ത്. വനിത, കർഷക, സന്നദ്ധ സംഘടനകളും വിവിധ മേഖലകളെ അവഗണിച്ചതിൽ പ്രതിഷേധിച്ച് രംഗത്തുണ്ട്.
തൊഴിലാളികളെ അവഗണിച്ച ബജറ്റാണിതെന്ന് ബി.എം.എസ് ജനറൽ സെക്രട്ടറി വിർജേഷ് ഉപാധ്യായ പ്രസ്താവിച്ചു. അംഗൻവാടി, ആശാ ജീവനക്കാർ, കേന്ദ്ര സർക്കാർ പദ്ധതികൾക്ക് കീഴിൽ കുറഞ്ഞകൂലി ലഭിക്കുന്ന ദരിദ്ര തൊഴിലാളികൾ എന്നിവരുടെ ആശ്വാസത്തിനായി ബജറ്റിൽ ഒരു നിർദേശവുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കർഷകരെ വഞ്ചിക്കാൻ ധനമന്ത്രി അസത്യത്തെ കൂട്ടുപിടിക്കുകയാണെന്ന് അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി ഹനൻ മൊല്ലയും പ്രസിഡൻറ് അശോക് ധാവ്ലെയും പറഞ്ഞു. കോർപറേറ്റ് -കാർഷിക വ്യവസായത്തെ സഹായിക്കാനുള്ള നിർദേശങ്ങളാണ് ബജറ്റിൽ. കർഷകരെ കടങ്ങളിൽനിന്ന് മോചിപ്പിക്കാനുള്ള ഒരു പ്രഖ്യാപനവും ഉണ്ടായില്ലെന്നും അവർ ചൂണ്ടികാട്ടി.
സ്ത്രീകളെ സർക്കാർ പൂർണമായും അവഗണിച്ചെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ജനറൽ സെക്രട്ടറി മായിരാം ധവാലെയും പ്രസിഡൻറ് മാലിനി ഭട്ടാചാര്യയും ചൂണ്ടിക്കാട്ടി. സ്ത്രീകൾക്കെതിരായ അക്രമങ്ങളെ നേരിടാൻ ഒരു നടപടിയുമില്ല. പ്രാഥമിക ആരോഗ്യ മേഖലയെ ഒഴിവാക്കിയുള്ളതാണ് ആരോഗ്യ പരിരക്ഷ പദ്ധതിയെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.