Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈയിൽ ഓടയിൽ വീണ്...

മുംബൈയിൽ ഓടയിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം; നാല് പേർക്ക് പരിക്ക്

text_fields
bookmark_border
accident representation image
cancel

മുംബൈ: അറ്റകുറ്റപണിക്കിടെ ഓടയിൽ വീണ് തൊഴിലാളി മരിച്ചു. നാല് തൊഴിലാളികൾക്ക് പരിക്കേറ്റതായും കോർപറേഷൻ അധികൃതർ അറിയിച്ചു. മുംബൈയിലെ സെവ്രി ഗാഡി ബന്ദർ പ്രദേശത്തിന് സമീപം ഞായറാഴ്ച രാവിലെയാണ് സംഭവം.

19കാരനായ മെഹ്ബൂബ് ഇസ്മായിലാണ് മരിച്ചത്. സലിം (25), ശഫക്കുൽ(22), കൊരേം (35), മൊസാലിൻ (30) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ സലീമിന്‍റെ നില ഗുരുതരമാണ്. ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ (ബി.എം.സി) മലിനജല പരിപാലന വകുപ്പിന്‍റെ നേതൃത്വത്തിൽ ഓട തുറന്ന് അറ്റകുറ്റ പണി നടത്തുന്നതിനിടെയാണ് അപകടമെന്ന് അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥൻ പറഞ്ഞു.

ഓടയിൽ വീണ അഞ്ചു തൊഴിലാളികളെയും നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി സമീപത്തെ കെ.ഇ.എം ആശുപത്രിയിൽ എത്തിച്ചെങ്കിലും മെഹബൂബ് മരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident NewsDrainageDeath newsMumbai
News Summary - Labourer Dies, 4 Injured After Falling Into Open Drain During Repairs In Mumbai
Next Story