വാക്സിൻ സ്വീകരിക്കുന്നതിൽ തൽപര്യക്കുറവ്; കാമ്പയിനുമായി കേന്ദ്രം
text_fieldsന്യൂഡൽഹി: ആരോഗ്യപ്രവർത്തകരടക്കം വാക്സിൻ സീകരിക്കുന്നതിൽ താൽപര്യക്കുറവ് കാണിക്കുന്ന സാഹചര്യത്തിൽ കാമ്പയിനുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം.
വാക്സിൻ സംബന്ധിച്ച പ്രചാരണ പോസ്റ്ററുകൾ വ്യാഴാഴ്ച ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർധൻ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ചിലവിഭാഗം ജനങ്ങൾക്കിടയിൽ വാക്സിൻ സീകരിക്കുന്നതിൽ താൽപര്യക്കുറവ് ഉണ്ടായിട്ടുണ്ട്. ഇതുസംബന്ധിച്ച് ചില അബദ്ധ പ്രചാരണങ്ങളും നടക്കുന്നുണ്ട്. ഇത്തരം വ്യാജ പ്രചാരണങ്ങെളല്ലാം അവസാനിപ്പിക്കണം.
സത്യം കരുത്തുറ്റതും സംരക്ഷിക്കേണ്ടതുമാണ്. ജനങ്ങൾ വാക്സിൻ സംബന്ധിച്ച വിവരങ്ങൾ ആധികാരിക ഉറവിടത്തിൽനിന്നും ലഭിക്കുന്നത് മാത്രമേ പിന്തുടരാവൂ. ലോകരാജ്യങ്ങൾ തന്നെ ഇന്ത്യയുടെ വാക്സിനുവേണ്ടി നിരന്തരം ആവശ്യം ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്.
അതേസമയം, ഇവിടെയുള്ള ചിലർ സങ്കുചിത രാഷ്ട്രീയ ഭിന്നതയുടെ പേരിൽ വാക്സിൻ സംബന്ധിച്ച് വ്യാജപ്രചാരണം നടത്തുകയും വാക്സിനുകളിൽ സംശയം ഉന്നയിക്കുകയും െചയ്യുകയാണെന്ന് കാമ്പയിൻ ഉദ്ഘാടനം െചയ്തുകൊണ്ട് സംസാരിച്ച ഹർഷ വർധൻ കുറ്റപ്പെടുത്തി. ആരോഗ്യ സഹമന്ത്രി അശ്വിനി കുമാർ ചൗബേ, നിതി ആയോഗ് അംഗം(ആരോഗ്യം) ഡോക്ടർ വി.കെ. പോൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വ്യാഴാഴ്ച രാവിലെ ഏഴുവരെയുള്ള കണക്കുപ്രകാരം രാജ്യത്തെ എട്ടുലക്ഷം ആളുകളാണ് ഇതുവരെ വാക്സിൻ സീകരിച്ചത്. ആരോഗ്യപ്രവർത്തകരും കോവിഡ് മുന്നണി പോരാളികളുമടക്കം മൂന്നുകോടി പേർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ കുത്തിവെപ്പ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.