ലഡാക്ക് അതിർത്തിയിൽ 35,000 സൈനികർ കൂടി
text_fieldsന്യൂഡൽഹി: ഇന്ത്യക്കും ചൈനക്കുമിടയിലെ യഥാർഥ നിയന്ത്രണ രേഖയിൽ സൈനികരുടെ എണ്ണം കൂട്ടി ഇന്ത്യ. അതിർത്തി സംഘർഷത്തിന് അയവ് വരുന്ന സാഹചര്യത്തിലും 35,000 സൈനികരെയാണ് അധികമായി വിന്യസിക്കുന്നതെന്ന് മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. ജൂൺ 15നാണ് ഇരു സൈനിക വിഭാഗങ്ങളും തമ്മിൽ കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ ഏറ്റുമുട്ടലുണ്ടായത്.
തുടർന്ന് നടന്ന കമാൻഡർ തല ചർച്ചകളിലാണ് സംഘർഷത്തിന് അയവു വന്നത്. അഞ്ചാം വട്ട കമാൻഡർ തല ചർച്ച ഉടൻ നടക്കുമെന്ന് കഴിഞ്ഞ ദിവസം ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെൻബിൻ പ്രതികരിച്ചെങ്കിലും ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതിർത്തിയിലെ പ്രധാന സംഘർഷപ്രദേശങ്ങളിൽ നിന്ന് ചൈനീസ് സേനയുടെ പിൻമാറ്റം ഏകദേശം പൂർത്തിയായെന്നും വെൻബിൻ വ്യക്തമാക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.