ലഡാക്ക് പ്രശ്നം സങ്കീർണ്ണം; ചൈനയുമായുള്ള ചർച്ചകളിൽ പരിഹാരമായില്ലെന്ന് വിദേശകാര്യമന്ത്രി
text_fieldsന്യൂഡൽഹി: ലഡാക്കിലെ ഇന്ത്യ-ചൈന സംഘർഷം പരിഹരിക്കുന്നതിനായി സൈനികതലത്തിൽ നടത്തിയ ചർച്ചകളിൽ പുരോഗതിയില്ലെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഒമ്പത് തവണ ചർച്ച നടത്തിയിട്ടും പ്രശ്നപരിഹാരത്തിനുള്ള ക്രിയാത്മകമായ നിർദേശങ്ങളൊന്നും ഉണ്ടായില്ലെന്നും ജയശങ്കർ പറഞ്ഞു. വിദേശകാര്യമന്ത്രി ജയശങ്കർ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവരും ചർച്ചകൾ നടത്തിയിരുന്നു.
സൈന്യത്തെ പിൻവലിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്. ഇത് വളരെ സങ്കീർണമായ വിഷയമാണ്. ലഡാക്കിലെ പ്രശ്നം മനസിലാക്കണമെങ്കിൽ ആ പ്രദേശത്തിന്‍റെ ഭൂമിശാസ്ത്രപരമായ ഘടനയും അവിടെ നിലയുറപ്പിച്ചിരിക്കുന്ന സൈന്യങ്ങളെ കുറിച്ചും ധാരണ വേണമെന്നും ജയശങ്കർ പറഞ്ഞു. വിജയവാഡയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുേമ്പാഴാണ് വിദേശകാര്യ മന്ത്രിയുടെ പ്രതികരണം.
ചൈന ഉയർത്തുന്ന വെല്ലുവിളി നേരിടാൻ വലിയ രീതിയിൽ ഇന്ത്യ സൈനിക വിന്യാസം നടത്തിയിട്ടുണ്ട്. പ്രശ്നം പരിഹരിക്കാൻ സൈനികതലത്തിൽ ഒമ്പത് റൗണ്ട് ചർച്ചകൾ നടത്തിയിട്ടുണ്ട്. ചർച്ചകൾ തുടരുമെന്നും ജയശങ്കർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.