ചീഫ് ജസ്റ്റിസിനെതിരെ ആരോപണം: പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി
text_fieldsന്യൂഡൽഹി: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച സ ുപ്രീംകോടതി മുൻ ജീവനക്കാരി ആഭ്യന്തര അേന്വഷണ സമിതി മുമ്പാകെ മൊഴി നൽകി. സമിതി അധ ്യക്ഷനായ ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ ചേംബറിൽ എത്തിയാണ് യുവതി മൊഴി നൽകിയത്. ചീ ഫ് ജസ്റ്റിസിനെതിരായ ആരോപണത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടതിെൻറ പിറ്റേന്നാണ് യുവതി മൊഴിനൽകിയത്. സമിതി അംഗങ്ങളായ ജസ്റ്റിസുമാരായ, ഇന്ദു മൽഹോത്ര ഇന്ദിര ബാനർജി എന്നിവരും ചേംബറിലുണ്ടായിരുന്നു.
അന്വേഷണ സമിതിയുടെ പ്രഥമ മൊഴിയെടുപ്പായിരുന്നു വെള്ളിയാഴ്ച. പരാതിക്കാരിയെ കൂടാതെ സുപ്രീംകോടതി സെക്രട്ടറി ജനറലും സമിതിക്ക് മുമ്പാകെ ഹാജരായി. വിവാദവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വസ്തുതകളും സെക്രട്ടറി ജനറൽ സമിതിക്ക് കൈമാറിയെന്ന് സുപ്രീംകോടതി വൃത്തങ്ങൾ പറഞ്ഞു. അതേസമയം, യുവതിയുടെ അഭിഭാഷകനെ ഹാജരാകാൻ അനുവദിച്ചിരുന്നില്ല. ഒൗദ്യോഗിക കോടതി നടപടിക്രമമല്ലാത്തതുകൊണ്ടും തൊഴിലിടത്തിലെ പീഡനവുമായി ബന്ധപ്പെട്ട ആഭ്യന്തര അന്വേഷണമായതുകൊണ്ടുമാണ് അഭിഭാഷകനില്ലാതെ കക്ഷികൾ മാത്രം ഹാജരായത്. അന്വേഷണത്തിന് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും അന്വേഷണത്തിൽനിന്ന് ലഭിക്കുന്ന വസ്തുതകളുടെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികളെന്നും ബോബ്ഡെ നേരത്തേ വ്യക്തമാക്കിയിരുന്നു.
സുപ്രീംകോടതി മുൻ ജീവനക്കാരിയുടെ പരാതി കൈകാര്യം ചെയ്ത രീതിക്കെതിരെ വലിയ തോതിൽ വിമർശനങ്ങളുയർന്നപ്പോഴാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി സുപ്രീംകോടതിയിലെ രണ്ടാമനായ ജസ്റ്റിസ് എസ്.എ. ബോബ്ഡെയെ ചട്ടപ്രകാരമുള്ള ആഭ്യന്തര അന്വേഷണത്തിന് നിയോഗിച്ചത്. ജസ്റ്റിസ് ബോബ്ഡെ തെൻറ സമിതിയിൽ ജസ്റ്റിസ് എൻ.വി. രമണയെയും ജസ്റ്റിസ് ഇന്ദിര ബാനർജിയെയും അംഗങ്ങളാക്കിയിരുന്നു. എന്നാൽ, ജസ്റ്റിസ് രമണ ചീഫ് ജസ്റ്റിസുമായി വളരെ അടുത്തബന്ധം പുലർത്തുന്ന ആളാണെന്നും തെൻറ പരാതിക്കെതിരെ ഇതിനകം പരസ്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും യുവതി സുപ്രീംകോടതിയെ അറിയിച്ചതിനെ തുടർന്ന് ജസ്റ്റിസ് രമണ പിന്മാറുകയായിരുന്നു. പകരം മറ്റൊരു വനിത ജഡ്ജിയായ ജസ്റ്റിസ് ഇന്ദു മൽഹോത്രയെ ഉൾപ്പെടുത്തി.
ജസ്റ്റിസ് ഇന്ദിര മൽഹോത്രയെ സമിതിയിൽ കൊണ്ടുവന്നതിനെയും യുവതി ചോദ്യം ചെയ്തിരുന്നു. പീഡന പരാതികളുമായി ബന്ധപ്പെട്ട ‘‘വിശാഖ മാർഗനിർേദശങ്ങൾ’’ക്ക് വിരുദ്ധമാണ് ഇൗ വനിത ജഡ്ജിയുടെ നിയമനമെന്നും അവർ ബോധിപ്പിച്ചിരുന്നു.
സുപ്രീംകോടതിയിൽനിന്ന് പിരിച്ചുവിടപ്പെട്ട മുൻജീവനക്കാരി ചീഫ് ജസ്റ്റിസിൽനിന്ന് നേരിട്ട പീഡനങ്ങൾ വിവരിച്ച് 22 ജഡ്ജിമാർക്കാണ് വിശദമായ പരാതി സമർപ്പിച്ചത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.