Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right24 ആഴ്​ച പ്രായമായ...

24 ആഴ്​ച പ്രായമായ ശിശുവിനെ നശിപ്പിക്കാൻ യുവതി സുപ്രീംകോടതിയിൽ

text_fields
bookmark_border
24 ആഴ്​ച പ്രായമായ ശിശുവിനെ നശിപ്പിക്കാൻ യുവതി സുപ്രീംകോടതിയിൽ
cancel

ന്യൂഡൽഹി: തലയോട്ടിയില്ലാതെ വളരുന്ന 24 ആഴ്​ച പ്രായമായ ഗർഭസ്​ഥശിശുവിനെ നശിപ്പിക്കാൻ അനുമതി തേടി യുവതി സുപ്രീംകോടതിയിൽ. പരിശോധനക്ക്​ കോടതി മെഡിക്കൽ ബോർഡ്​ രൂപവത്​കരിച്ചു. 20കാരിയെ പരിശോധിച്ച്​ ഗർഭാവസ്​ഥ സംബന്ധിച്ച്​ റിപ്പോർട്ട്​ നൽകാൻ ജസ്​റ്റിസുമാരായ എസ്​.എ. ബോബ്​ദേ, എൽ. നാഗേശ്വരറാവു എന്നിവരടങ്ങിയ ​െബഞ്ച്​ നിർദേശിച്ചു. 

പുണെയിലെ ബി.ജെ മെഡിക്കൽ ​േകാളജ്​ ആശുപത്രിയിലാണ്​ ബോർഡ്​ രൂപവത്​കരിക്കുക. 20 ആഴ്​ച പ്രായമായ ഗർഭം അലസിപ്പിക്കുന്നത്​ നിയമവിരുദ്ധമാണ്​. ഗർഭസ്​ഥശിശുവിന്​ ത​ലയോട്ടി രൂപം കൊണ്ടിട്ടില്ലെന്നും അതുകൊണ്ടുതന്നെ പ്രസവശേഷം കുഞ്ഞിന്​ ജീവൻ നിലനിർത്താൻ കഴിയില്ലെന്നുമുള്ള മെഡിക്കൽ റിപ്പോർട്ട്​ ചൂണ്ടിക്കാട്ടിയാണ്​ യുവതി കോടതിയെ സമീപിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:punemalayalam newsbaby Killingsupreme court
News Summary - Lady Seek Permission for baby Killing in Supreme Court in Pune -India News
Next Story