ലഖിംപൂർ കേസ്: ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷ 30ന് പരിഗണിക്കും
text_fieldsലഖ്‌നൗ: ലഖിംപൂർ ഖേരിയിൽ എട്ട് പേരുടെ ജീവനെടുത്ത അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷ അലഹബാദ് ഹൈകോടതി മെയ് 30ന് പരിഗണിക്കും. ബുധനാഴ്ച സംസ്ഥാന അഭിഭാഷകരും ആശിഷ് മിശ്രയും എതിർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. തുടർന്ന്, ലഖ്‌നൗ ബെഞ്ചിലെ ജസ്റ്റിസ് കൃഷൻ പഹൽ, ആശിഷ് മിശ്രയുടെ അഭിഭാഷകന് വീണ്ടും സത്യവാങ്മൂലം നൽകാൻ രണ്ട് ദിവസത്തെ സമയം അനുവദിച്ചു.
തുടർന്നാണ് അടുത്ത വാദം കേൾക്കൽ തീയതി മെയ് 30 ന് നിശ്ചയിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബർ മൂന്നിന് ലഖിംപൂർ ഖേരിയിൽ അന്നത്തെ ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യക്കെതിരായ പ്രതിഷേധത്തിനിടെ നാല് കർഷകരെയും ഒരു മാധ്യമപ്രവർത്തകനെയും ആശിഷ് മിശ്രയടക്കം സഞ്ചരിച്ച വാഹനങ്ങൾ കയറ്റി കൊന്നിരുന്നു. തുടർന്നുണ്ടായ അക്രമത്തിൽ രോഷാകുലരായ ജനക്കൂട്ടം രണ്ട് ബി.ജെ.പി പ്രവർത്തകരടക്കം മൂന്ന് പേരെ തല്ലിക്കൊന്നു. നാല് മാസം കസ്റ്റഡിയിൽ കഴിഞ്ഞ ആശിഷ് മിശ്രക്ക് ഫെബ്രുവരി 10ന് ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.