ലഖിംപൂർ ഖേരി കർഷക കൂട്ടക്കൊല; ആശിഷ് മിശ്ര ജയിൽ മോചിതനായി
text_fieldsലഖ്‌നോ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷക പ്രതിഷേധത്തിനിടെയുണ്ടായ അക്രമത്തിലെ മുഖ്യപ്രതി ആശിഷ് മിശ്ര ജയിൽ മോചിതനായി. എട്ടാഴ്ചത്തേക്ക് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെത്തുടർന്നാണ് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ അജയ് കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്ര ജയിൽ മോചിതനായത്.
ബുധനാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ ഉത്തർപ്രദേശിലും ഡൽഹിയിലും സമീപ പ്രദേശങ്ങളിലും മിശ്രക്ക് തങ്ങാനാകില്ലെന്നും ഒരാഴ്ചക്കകം യുപി വിടണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ജാമ്യ കാലയളവിൽ മിശ്രയുടെ പാസ്‌പോർട്ട് സറണ്ടർ ചെയ്യണമെന്നും പുതിയ സ്ഥലത്തിന്റെ അധികാരപരിധിയിലുള്ള പോലീസ് സ്റ്റേഷനിൽ ഹാജർ രേഖപ്പെടുത്തണമെന്നും കോടതി ഉത്തരവിട്ടു.
സാക്ഷികളെ സ്വാധീനിക്കരുതെന്ന് മിശ്രക്കും കുടുംബാംഗങ്ങൾക്കും കോടതി മുന്നറിയിപ്പ് നൽകി. ഇത് ലംഘിക്കുകയോ വിചാരണ വൈകിപ്പിക്കാൻ ശ്രമിക്കുന്നതായി കണ്ടെത്തുകയോ ചെയ്താൽ ജാമ്യം റദ്ദാക്കുമെന്നും കോടതി ഉത്തരവിൽ പറഞ്ഞു.
2021 ഒക്ടോബര്‍ മൂന്നിനാണ് ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്തിരുന്ന കര്‍ഷക സംഘത്തിനിടയിലേക്ക് ആശിഷ് മിശ്ര കാര്‍ ഓടിച്ച് കയറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.