ലഖിംപൂർ ഖേരിയിലെ കർഷക കൊലപാതകം ആസൂത്രിതമെന്ന് അന്വേഷണ സംഘം
text_fieldsലഖ്നോ: ലഖിംപൂർ ഖേരിയിൽ കർഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ വെളിപ്പെടുത്തൽ. പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താൻ അനുമതി തേടി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച അപേക്ഷയിലാണ് നിർണായക വെളിപ്പെടുത്തൽ. ആയുധ നിയമത്തിന്‍റെ അടിസ്ഥാനത്തിൽ വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്താൻ അനുവദിക്കണമെന്നാണ് അന്വേഷണ സംഘത്തിന്‍റെ ആവശ്യം.
അന്വേഷണ ഉദ്യോഗസ്ഥനായ വിദ്യാരം ദിവാകറാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുമ്പാകെ അപേക്ഷ നൽകിയത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഉൾപ്പടെ 13 പേർക്കെതിരെയും അധിക വകുപ്പുകൾ ചുമത്തണമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു.
ഐ.പി.സി സെക്ഷൻ 307(കൊലപാതക ശ്രമം), 326( ആയുധങ്ങൾ ഉപയോഗിച്ചോ മറ്റ് മാർഗങ്ങളിലൂടേയോ മുറിവേൽപ്പിക്കൽ), 34( ഒരേ ലക്ഷ്യത്തിനായി ഒന്നിലധികം ആളുകൾ ഒത്തുചേരൽ) തുടങ്ങി ഗൗരവമായ വകുപ്പുകൾ ചുമത്തണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.