ലഖിംപുർഖേരി അക്രമം: അജയ് മിശ്രക്ക് ജാമ്യം
text_fieldsന്യൂഡൽഹി: യു.പിയിലെ ലഖിംപുർഖേരിയിൽ 2021ൽ കർഷക സമരത്തിനിടെ എട്ടുപേരുടെ മരണത്തിനിടയാക്കിയ അക്രമവുമായി ബന്ധപ്പെട്ട കേസിൽ മുൻ കേന്ദ്രമന്ത്രി ആഷിശ് മിശ്രയുടെ മകൻ അജയ് മിശ്രക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. യാത്ര നിയന്ത്രണം ഏർപ്പെടുത്തിയാണ് ജാമ്യം നൽകിയത്. കഴിഞ്ഞ വർഷം ജനുവരി 25ന് സുപ്രീംകോടതി ഇദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കേസിൽ പ്രതികളായ കർഷകർക്കും ജാമ്യം നൽകിയ ജസ്റ്റിസുമാരായ സൂര്യകാന്തും ഉജ്ജ്വൽ ഭുയാനും ഉൾപ്പെടുന്ന ബെഞ്ച് ഇവരുടെ കേസ് വേഗത്തിൽ വിചാരണ നടത്താനും നിർദേശിച്ചു.
യു.പി ഉപമുഖ്യമന്ത്രി കേശവ്പ്രസാദ് മൗര്യയുടെ സന്ദർശത്തിനെതിരെ പ്രതിഷേധിച്ച കർഷകരുടെ ഇടയിലേക്ക് അജയ് മിശ്ര വാഹനം ഓടിച്ചുകയറ്റിയെന്നാണ് കേസ്. സംഭവത്തിൽ നാലു കർഷകർ കൊല്ലപ്പെട്ടു. രോഷാകുലരായ ജനക്കൂട്ടത്തിന്റെ അക്രമത്തിൽ ഡ്രൈവറും രണ്ടു ബി.ജെ.പി പ്രവർത്തകരും കൊല്ലപ്പെട്ടു. അക്രമത്തിൽ മാധ്യമപ്രവർത്തകനും മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.