ലഖിംപൂർ കർഷകക്കൊല: കോൺഗ്രസ് പ്രതിനിധി സംഘം ഇന്ന് രാഷ്ട്രപതിയെ സന്ദർശിക്കും
text_fieldsന്യൂഡൽഹി: ലഖിംപൂർ കർഷകകൊലപാതകത്തിൽ നീതി തേടി രാഹുൽ ഗാന്ധിയടക്കമുള്ള കോൺഗ്രസ് സംഘം ഇന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ കാണും. രാവിലെ 11.30 നാണ് കൂടിക്കാഴ്ച. ഒക്ടോബർ 10നാണ് പ്രസിഡന്‍റിനെ കാണാൻ അനുമതി തേടി കോൺഗ്രസ് നിവേദനം നൽകിയത്.
രാഹുലിന് പുറമേ ആറ് നേതാക്കൾ നേതാക്കളാണ് രാഷ്ട്രപതിയെ സന്ദർശിക്കുന്ന സംഘത്തിലുള്ളത്. പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാൽ, എ.കെ. ആൻറണി, ഗുലാം നബി ആസാദ്, അധിർ രഞ്ജൻ ചൗധരി, മല്ലികാർജുൻ ഖാർഗെ എന്നിവരടങ്ങുന്ന സംഘം നടപടി ആവശ്യപ്പെട്ട് നിവേദനം സമർപ്പിക്കും.
ഇതിനിടെ, ലഖിംപൂർ ഖേരിയിലെ കർഷക കൊലപാതകത്തിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. കർഷകർ പ്രതിഷേധത്തിലേക്ക് വാഹനമിടിച്ചു കയറ്റിയതിനെ തുടർന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര അറസ്റ്റിലായിരുന്നു. അതേസമയം, പ്രതിഷേധങ്ങൾക്കിടയിലും അജയ് മിശ്ര സ്ഥാനത്ത് തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.