ലഖിംപൂർ ഖേരി; കർഷകർക്ക് ഐക്യദാർഢ്യവുമായി കോൺഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധം
text_fieldsലഖ്േനാ: ഉത്തർപ്രദേശ് ലഖിംപൂർ ഖേരി സംഘർഷത്തിൽ കോൺഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധം ചൊവ്വാഴ്ച. കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജില്ല കലക്ടർമാരുടെ ഓഫിസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കാൻ പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്തു. കൂടാതെ അക്രമത്തിന്‍റെ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
രാജ്യത്തെ മുഴുവൻ കർഷകർക്കും പിന്തുണയുമായി കോൺഗ്രസ് നിലക്കൊള്ളുമെന്ന് മുതിർന്ന പാർട്ടി നേതാവ് രാജീവ് ശുക്ല പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണം. സർക്കാർ കർഷകർക്ക് ഒപ്പമല്ലെന്ന തോന്നൽ സൃഷ്ടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
തടങ്കലിലാക്കിയ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ വിട്ടയക്കണം. കൂടാതെ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയെയും ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെയും ലഖിംപൂർ ഖേരി സന്ദർശിക്കാൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലഖിംപൂർ ഖേരിയെ സന്ദർശിക്കാൻ ഒരുങ്ങവെയാണ് പ്രിയങ്ക ഗാന്ധിയെ യു.പി പൊലീസ് തടഞ്ഞുവെക്കുന്നത്. 24മണിക്കൂറായി യു.പി െപാലീസിന്‍റെ അന്യായ തടങ്കലിലാണ് പ്രിയങ്ക.
ലഖിംപൂർ ഖേരിയിൽ അരങ്ങേറിയ അക്രമ സംഭവങ്ങളിൽ നാലുകർഷകർ അടക്കം ഒമ്പതുപേരാണ് കൊല്ലപ്പെട്ടത്. ഒരു മാധ്യമപ്രവർത്തകനും മരിച്ചവരിൽ ഉൾപ്പെടും. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഓടിച്ച കാർ കർഷകരുടെ ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിൽ നാലുേപരും കൊല്ലപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.