കർഷക സമര സ്ഥലത്തെ കൊല: ഖേദമില്ലെന്ന് പ്രതി
text_fieldsന്യൂഡൽഹി: ഡൽഹി- ഹരിയാന അതിർത്തിയിലെ സിംഘുവിൽ നടന്ന ദലിത് തൊഴിലാളി ലഖ്ബീർ സിങ്ങിെൻറ ദാരുണ കൊലപാതകത്തിൽ ഖേദമില്ലെന്ന് പ്രതി സരവ്ജിത് സിങ്. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോ ദൃശ്യങ്ങളിലൊന്നിലാണ് ചോദ്യത്തിനു മറുപടിയായി സരവ്ജിത് സംസാരിക്കുന്നത്. ഇതിനിടെ, നിഹാങ്ക് വിഭാഗക്കാരനായ രണ്ടാമതൊരാളെക്കൂടി പൊലീസ് അറസ്റ്റു ചെയ്തു. കൊലപാതകത്തോടനുബന്ധിച്ച് കുറഞ്ഞത് മൂന്നു വിഡിയോകളെങ്കിലും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇവയുടെയൊന്നും സാധുത പരിശോധിച്ചിട്ടില്ല.
സിഖ് വിശുദ്ധ ഗ്രന്ഥം അശുദ്ധമാക്കിയതാണ് കൊലപാതകത്തിനു കാരണമെന്നാണ് റിപ്പോർട്ട്. സംഭവദിവസം തന്നെ കുറ്റമേറ്റെടുത്ത് പൊലീസിനു മുന്നിൽ കീഴടങ്ങിയ പ്രതിയെ ഇന്നലെ കോടതിയിൽ ഹാജരാക്കി. പ്രതിയെ ഏഴു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. സരവ്ജിത് മറ്റു നാലു പ്രതികളുടെ കൂടി വിവരങ്ങൾ നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കർഷക സമരത്തിനു നേതൃത്വം നൽകുന്ന സംയുക്ത കിസാൻ മോർച്ചയും സിംഘുവിൽ ക്യാമ്പ് ചെയ്തിരിക്കുന്ന ആയിരക്കണക്കിനു കർഷകരും കൊലപാതകത്തിലോ നിഹാങ്കുകളുമായോ ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി.
സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ്, വ്യാഴാഴ്ച രാത്രി പ്രതിഷേധ സ്ഥലത്ത് വിശുദ്ധ ഗ്രന്ഥത്തെ ചൊല്ലി തർക്കം ഉണ്ടായതായി സൂചിപ്പിച്ചു. കൊലപാതകത്തെത്തുടർന്ന സാഹചര്യങ്ങൾ ചർച്ച ചെയ്യാൻ ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ ചണ്ഡിഗഡിലെ വസതിയിൽ ഉന്നതതല യോഗം വിളിച്ചു. ആഭ്യന്തര മന്ത്രി അനിൽ വിജ്, സംസ്ഥാന പൊലീസ് മേധാവി എന്നിവർ പങ്കെടുത്തു.
ലഖിംപുർ: കേന്ദ്രമന്ത്രിയെ പുറത്താക്കണം –പ്രവർത്തക സമിതി
ന്യൂഡൽഹി: ലഖിംപുരിലെ കർഷകക്കൊലയിൽ മകൻ പ്രതിയായിരിക്കേ, കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടിൽ കോൺഗ്രസ് പ്രവർത്തക സമിതി പ്രതിഷേധിച്ചു.
അന്നദാതാക്കളായ കർഷകരുടെ ജീവനോപാധി തകർക്കുന്ന സമീപനമാണ് മോദിസർക്കാർ ഏഴു വർഷമായി സ്വീകരിക്കുന്നതെന്ന് പ്രമേയത്തിൽ കുറ്റപ്പെടുത്തി. ലഖിംപുർ സംഭവത്തിൽ സർക്കാറിെൻറ അസഹിഷ്ണുതയാണ് പുറത്തു വന്നിട്ടുള്ളത്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ േമാദിസർക്കാറിെൻറ മൂന്നു കർഷക നിയമങ്ങളും പിൻവലിക്കും. കാർഷിക ഉൽപന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കും.
പെട്രോൾ, ഡീസൽ, പാചക വാതക വില അനുദിനം കൂട്ടുകയാണ് സർക്കാർ. നാണ്യപ്പെരുപ്പം സാധാരണക്കാരെൻറ നടുവൊടിക്കുന്നു. കോവിഡ് വ്യാപനം നടന്നപ്പോൾ മിക്ക ട്രെയിനുകളും എക്പ്രസാക്കി മാറ്റിയ സർക്കാർ, അതുവഴി ഇന്നും ഉയർന്ന നിരക്ക് ഇടാക്കുകയാണെന്നും പ്രവർത്തക സമിതി ചൂണ്ടിക്കാട്ടി. ഈ നിലപാട് സർക്കാർ മാറ്റണം.
കർഷക സമര സ്ഥലത്തെ കൊല: ഖേദമില്ലെന്ന് പ്രതിആഭ്യന്തരമായും അതിർത്തിയിലും സുരക്ഷ വെല്ലുവിളിയായി തുടരുന്നു. ഗുജറാത്തിലെ അദാനി തുറമുഖത്ത് 3,000 കിലോ വരുന്ന ഹെറോയിൻ പിടിച്ചിട്ടും വിപുലമായ മയക്കുമരുന്ന് ഇറക്കുമതിയെക്കുറിച്ച് അന്വേഷണമില്ലെന്നും പ്രവർത്തക സമിതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.