ലഖിംപുർ ഖേരി അക്രമത്തിൽ ജുഡീഷ്യൽ അന്വേഷണം; കർഷകരുടെ കുടുംബത്തിന് 45 ലക്ഷം രൂപ ധനസഹായം, സർക്കാർ ജോലി
text_fieldsലഖ്േനാ: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം പാഞ്ഞുകയറി കൊല്ലപ്പെട്ട നാലു കർഷകരുടെ കുടുംബത്തിന് 45 ലക്ഷം രൂപ വീതം നൽകുമെന്ന് യു.പി സർക്കാർ. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 45ലക്ഷവും പരിക്കേറ്റവർക്ക് 10 ലക്ഷവും ധനസഹായവും നൽകും.
മരിച്ചവരുടെ കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകും. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. യു.പി പൊലീസ് എ.ഡി.ജി പ്രശാന്ത് കുമാർ അറിയിച്ചതാണ് ഇക്കാര്യം.
കർഷകരുടെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്നും പ്രശാന്ത് കുമാർ പറഞ്ഞു.
അക്രമ സംഭവങ്ങൾ അരങ്ങേറിയ ലഖിംപുരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. രാഷ്ട്രീയ പാർട്ടി നേതാക്കെള അവിടേക്ക് പ്രവേശിപ്പിക്കില്ല. എന്നാൽ കർഷക യൂനിയൻ നേതാക്കളെ ലഖിംപുർ ഖേരിയിലേക്ക് കടത്തിവിടുമെന്നും എ.ഡി.ജി.പി കൂട്ടിച്ചേർത്തു.
കർഷകരുടെ ഇടയിലേക്ക് കേന്ദ്രമന്ത്രിയുടെ വാഹനം പാഞ്ഞുകയറിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഓടിച്ചിരുന്ന കാർ പാഞ്ഞുകയറി നാലു കർഷകരാണ് മരിച്ചത്. തുടർന്ന് കർഷകർ കോപാകുലരാകുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. ഇതിനിടെയുണ്ടായ ആക്രമണത്തിൽ നാലുപേർകൂടി കൊല്ലപ്പെടുകയായിരുന്നു. ഒരു പ്രാദേശിക മാധ്യമപ്രവർത്തകനും അക്രമത്തിൽ മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.