ലഖിംപുർ: വെടി പൊട്ടിയത് മന്ത്രിപുത്രെൻറ തോക്കിൽനിന്ന്
text_fieldsന്യൂഡൽഹി: നാലു കർഷകരെ വണ്ടി കയറ്റി കൊന്ന ലഖിംപുർ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെയും കൂട്ടാളികളുടെയും തോക്കിൽനിന്ന് വെടി പൊട്ടിയതായി ഫോറൻസിക് സയൻസ് ലബോറട്ടറി റിപ്പോർട്ട്. ആശിഷ് മിശ്ര, സഹായി അങ്കിത് ദാസ് എന്നിവരുടെ ലൈസൻസുള്ള റൈഫിൾ, പിസ്റ്റൾ, റിപ്പീറ്റർ ഗൺ എന്നിവയിൽനിന്ന് വെടി പൊട്ടിയെന്നാണ് കണ്ടെത്തൽ.
ലഖിംപുർ കേസിൽ ആഭ്യന്തര മന്ത്രിയേയും മകനെയും പല കാരണങ്ങളാൽ കൂടുതൽ പ്രശ്നക്കുരുക്കിലാക്കുന്ന നിർണായക വിവരമാണ് ഫോറൻസിക് റിപ്പോർട്ട് നൽകുന്നത്. കർഷകർക്കുമേൽ പാഞ്ഞുകയറിയ വാഹനവ്യൂഹത്തിൽ മന്ത്രിപുത്രൻ ഇല്ലായിരുന്നുവെന്ന വാദമാണ് ആഭ്യന്തര സഹമന്ത്രി അടക്കം നൽകിപ്പോന്നത്. സംഭവ സ്ഥലത്ത് വെടി പൊട്ടിയിട്ടില്ലെന്ന വിശദീകരണങ്ങളും ഉയർന്നു. എന്നാൽ, മൂന്നു തോക്കുകളിൽനിന്ന് വെടി പൊട്ടിയെന്നാണ് ഫോറൻസിക് റിപ്പോർട്ട്. ഒരു കർഷകെൻറ മൃതദേഹത്തിൽ വെടിയേറ്റ പാടുണ്ടെന്ന് മാതാപിതാക്കൾ പറഞ്ഞത് അവഗണിക്കപ്പെടുകയായിരുന്നു. ആർക്കും വെടികൊണ്ടില്ലെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മന്ത്രിപുത്രെൻറ വാഹനമാണ് കർഷകർക്കുമേൽ കയറിയിറങ്ങിയത്. ആശിഷിെൻറ ൈലസൻസുള്ള തോക്കിൽനിന്നാണ് വെടി പൊട്ടിയത്.
ഫോറൻസിക് ലബോറട്ടറി റിപ്പോർട്ട് സുപ്രീംകോടതിയിൽ ഹാജരാക്കുന്നത് യു.പി പൊലീസ് വൈകിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം മൂന്നിനാണ് ലഖിംപുർ സംഭവം നടന്നത്. തോക്കുകൾ േഫാറൻസിക് പരിശോധനക്ക് അയച്ചത് 15ന് മാത്രമാണ്. ഫോറൻസിക് വിവരങ്ങൾ നൽകാത്തത് സുപ്രീംകോടതി തിങ്കളാഴ്ച ചോദ്യം ചെയ്തിരുന്നു.
സുപ്രീംകോടതിയുടെ ഒടുവിലത്തെ ഇടപെടലിനു തൊട്ടുപിറ്റേന്നാണ് ലഖിംപുർ അഡീഷനൽ പൊലീസ് സൂപ്രണ്ട് ഫോറൻസിക് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുപറഞ്ഞത്. സംസ്ഥാന സർക്കാറിെൻറ ജുഡീഷ്യൽ, പൊലീസ് അന്വേഷണങ്ങൾ നടക്കുേമ്പാൾ തന്നെ, മറ്റൊരു സംസ്ഥാനത്തു നിന്നുള്ള റിട്ട. ഹൈകോടതി ജഡ്ജിയെ കേസ് അന്വേഷണ മേൽനോട്ടത്തിന് നിയോഗിക്കുമെന്ന് സുപ്രീംകോടതി സൂചന നൽകിയ ശേഷമാണ് ഇത്. ആശിഷ് മിശ്ര, സഹായി അങ്കിത് ദാസ് എന്നിവർ ഇപ്പോൾ ജയിലിൽ കഴിയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.