ദ്വീപ് തലത്തിൽ കൂട്ടായ്മ; പ്രതിഷേധം മുന്നോട്ട്
text_fieldsകൊച്ചി: സേവ് ലക്ഷദ്വീപ് ഫോറം ദ്വീപ് തലത്തിൽ യോഗം ചേർന്നു. തുടർനടപടികൾ ഏകോപിപ്പിക്കാൻ കമ്മിറ്റികൾ രൂപവത്കരിച്ചു. ജില്ല പഞ്ചായത്ത്, ദ്വീപ് വില്ലേജ് പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ ഉൾപ്പെടുന്ന കമ്മിറ്റിയുടെ വിശദാംശങ്ങൾ ഫോറം സംസ്ഥാന നേതൃത്വത്തിന് കൈമാറി. തുടർ നടപടികൾക്ക് മാർഗനിർദേശം നൽകുന്നതിന് ദ്വീപിലെ നിയമവിദഗ്ധർ, സാമൂഹിക പ്രവർത്തകർ, വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടുന്ന ഉപദേശക സമിതിയും യോഗം ചേർന്നു.
അതേസമയം, സമൂഹ മാധ്യമങ്ങളിലും കേരളത്തിലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിലും പ്രതിഷേധങ്ങൾ തുടരുകയാണ്. ലക്ഷദ്വീപ് പ്രശ്നത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഉറപ്പ് നിരർഥകമാെണന്ന് ആർ.എസ്.പി കേന്ദ്ര സെക്രേട്ടറിയറ്റ് അംഗം എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ആർ.എസ്.പി എറണാകുളം ജില്ല കമ്മിറ്റി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണപരിഷ്കാരവുമായി ബന്ധപ്പെട്ട് ജനവിരുദ്ധ നയങ്ങൾ ദ്വീപിൽ നടപ്പാക്കിെല്ലന്ന ഉറപ്പ് ജനകീയ പ്രതിഷേധം തണുപ്പിക്കാനാണ്. ഇന്ത്യൻ പാർലമെൻറ് അംഗങ്ങൾക്കുപോലും ദ്വീപിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തുന്ന സമീപനമാണ് സർക്കാറിേൻറതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.