മത്സ്യവും മാംസവും മെനുവിൽ ഉൾപ്പെടുത്തി; ലക്ഷദ്വീപിൽ ഡയറി ഫാമുകൾ തുറക്കാനും ഉത്തരവ്
text_fieldsകൊച്ചി: മത്സ്യവും മാംസവും സ്കൂൾ കുട്ടികളുടെ മെനുവിൽ ഉൾപ്പെടുത്താൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവ്. ലക്ഷദ്വീപിൽ ഡയറി ഫാമുകൾ തുറക്കാനും ഉത്തരവിട്ടു.
ലക്ഷദ്വീപിലെ സ്കൂളുകളിലെ ഉച്ചഭക്ഷണത്തിൽ നിന്നും മത്സ്യവും മാംസവും ഒഴിവാക്കിയത് ഹൈകോടതി സ്റ്റേ ചെയ്തിരുന്നു. തുടർന്നാണ് നടപടി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരാനാണ് നിർദേശം.
ഹൈകോടതി ഉത്തരവ് പ്രകാരം ദ്വീപിലെ ഡയറി ഫാമുകളും തുറന്നുപ്രവർത്തിക്കും. ജീവിതരീതിയിലും ഭക്ഷണരീതിയിലും ഇടപെടുന്ന വിവാദ ഉത്തരവുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കവരത്തി സ്വദേശി അഡ്വആർഅജ്മൽ അഹമ്മദ് നൽകിയ ഹർജിയിൽ ചീഫ് ജസ്റ്റിസ് എസ്മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് സ്റ്റേ അനുവദിച്ചത്.
ലക്ഷദ്വീപില്‍ സ്‌കൂളുകളിലെ ഉച്ച ഭക്ഷണം പൂര്‍ണമായും വെജിറ്റേറിയന്‍ ആക്കാനുള്ള നീക്കം ഇതിനോടകം വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.