യാത്രാപ്രശ്നം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിന് ടൂറിസം അസി. ഡയറക്ടറെ പുറത്താക്കി ലക്ഷദ്വീപ് ഭരണകൂടം; പ്രതിഷേധം വ്യാപകം
text_fieldsദ്വീപിലെ യാത്രാ പ്രശ്നങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി ഉയർത്തിക്കാട്ടിയതിന് ഉദ്യോഗസ്ഥനെതിരെ ശിക്ഷാ നടപടിയുമായി ലക്ഷദ്വീപ് ഭരണകൂടം. യാത്രാ പ്രശ്നം ചൂണ്ടിക്കാട്ടി ഫേ്സബുക്കിൽ കുറിപ്പിട്ടതിനാാണ് ടൂറിസം അസി. ഡയറക്ടർ ഹുസൈൻ മണിക്ഫാനെ അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച അർധരാത്രി കവരത്തിയിലെ വീട്ടിൽ എത്തിയ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് കീഴിൽ ഏഴ് യാത്രാ കപ്പലുകൾ ഉണ്ടായിരിക്കെ രണ്ടെണ്ണം മാത്രമാണ് സർവീസ് നടത്തുന്നത്. ഇത് ജനങ്ങൾക്ക് അങ്ങേയറ്റം ദുരിതമാണ് സമ്മാനിക്കുന്നത്. യാത്രകൾക്ക് രണ്ടെണ്ണം മതിയാകും എന്ന് പറയാനാണോ ഇങ്ങനെ ചെയ്യുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് ഹുസൈൻ ഫേസ്ബുക്കിൽ കുറിപ്പിട്ടത്.
ഇതിനെതിരെയാണ് ദ്വീപ് ഭരണകൂടത്തിന്‍റെ പ്രതികാര നടപടി. ദ്വീപിലെ സമാധാന അന്തരീക്ഷം തകർക്കാൻ മനപൂർവം ശ്രമിച്ചു എന്ന് പറഞ്ഞാണ് നടപടി. അറസ്റ്റ് രേഖപ്പെടുത്തിയ ഹുസൈന് കവരത്തി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. നടപടിക്കെതിരെ ദ്വീപിൽ വ്യാപക പ്രതിഷേധം അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.