Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലക്ഷദ്വീപ്​...

ലക്ഷദ്വീപ്​ അഡ്മിനിസ്ട്രേറ്റർ ബംഗ്ലാവ്​ വൈദ്യുതീകരണം: 60 ലക്ഷത്തിന് പകരം ഒന്നരക്കോടിയുടെ പണി

text_fields
bookmark_border
ലക്ഷദ്വീപ്​ അഡ്മിനിസ്ട്രേറ്റർ ബംഗ്ലാവ്​ വൈദ്യുതീകരണം: 60 ലക്ഷത്തിന് പകരം ഒന്നരക്കോടിയുടെ പണി
cancel

കൊ​ച്ചി: ല​ക്ഷ​ദ്വീ​പി​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ്ര​ഫു​ൽ ഖോ​ദ പ​ട്ടേ​ലി​നാ​യി ന​വീ​ക​ര​ണം ന​ട​ത്തു​ന്ന പു​തി​യ ബം​ഗ്ലാവിൻെറ വൈ​ദ്യു​തീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ തു​ക​ക്ക് ചെ​യ്തു​തീ​ർ​ക്കാ​ൻ നി​ർ​ദേ​ശം. 60 ല​ക്ഷ​ത്തി​ന് ക​രാ​ർ തീ​രു​മാ​നി​ച്ചി​രു​ന്ന പ​ദ്ധ​തി ഒ​ന്ന​ര​ക്കോ​ടി​ക്ക് പു​തു​ക്കി​ന​ൽ​കി പ​ണി ചെ​യ്യാ​നാ​ണ് നി​ർ​ദേ​ശം.

പ്ര​ഫു​ൽ ഖോ​ദ പ​ട്ടേ​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​റാ​യി എ​ത്തു​ന്ന​തി​ന് ഏ​താ​നും നാ​ളു​ക​ൾ​ക്ക് മു​മ്പ് ന​വീ​ക​രി​ച്ച ക​വ​ര​ത്തി​യി​ലെ ബം​ഗ്ലാ​വാ​ണ് വീ​ണ്ടും പു​തു​ക്കി​പ്പ​ണി​യു​ന്ന​ത്. ക​വ​ര​ത്തി​യി​ലെ എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി​യ ബം​ഗ്ലാ​വ് ത​െൻറ പ്ലാ​ൻ അ​നു​സ​രി​ച്ച് മാ​റ്റി​പ്പ​ണി​യ​ണ​മെ​ന്ന് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ നി​ർ​ദേ​ശി​ച്ച​ത് വ​ലി​യ വി​വാ​ദ​ത്തി​ന് വ​ഴി​വെ​ച്ചി​രു​ന്നു. ഇ​തി​നി​ടെ​യി​ലാ​ണ് വൈ​ദ്യു​തീ​ക​ര​ണ​ത്തി​നു​ള്ള തു​ക ഇ​ര​ട്ടി​യാ​ക്കി നി​ശ്ച​യി​ക്കാ​ൻ ഭ​ര​ണ​കൂ​ട​ത്തിെൻറ നി​ർ​ദേ​ശം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. മൂ​ന്നാ​ഴ്ച കൊ​ണ്ട് ജോ​ലി ചെ​യ്തു​തീ​ർ​ക്ക​ണ​മെ​ന്ന് അ​ഡ്മി​നി​സ്ട്രേ​റ്റ​റും നി​ർ​ദേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്.

ല​ക്ഷ​ദ്വീ​പ് വൈ​ദ്യു​തി വ​കു​പ്പി​ൽ ഇ​ത്ര​യും തു​ക​ക്കു​ള്ള വ​ർ​ക്ക് ഓ​ർ​ഡ​ർ ന​ൽ​കാ​ൻ അ​ധി​കാ​ര​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ൻ നി​ല​വി​ല്ല. എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ‌​ർ​ക്ക് ഒ​രു​കോ​ടി​യു​ടെ വ​ർ​ക്ക് ഓ​ർ​ഡ​റി​ന് അ​നു​മ​തി ന​ൽ​കാ​നു​ള്ള അ​ധി​കാ​രം മാ​ത്ര​മേ​യു​ള്ളൂ. കേ​ന്ദ്ര വൈ​ദ്യു​തി വ​കു​പ്പ് ഡ​യ​റ​ക്ട​ർ​ക്കാ​ണ് ഇ​ത്ര​യും വ​ലി​യ തു​ക​ക്ക് അ​നു​മ​തി ന​ൽ​കാ​ൻ അ​ധി​കാ​ര​മു​ള്ള​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള അ​നു​മ​തി​യൊ​ന്നും വാ​ങ്ങാ​തെ പ​ണി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണെ​ന്നാ​ണ് സൂ​ച​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lakshadweep AdministratorLakshadweep Administrator BungalowBungalow Electrification
News Summary - Lakshadweep Administrator Bungalow Electrification: Construction of Rs 1.5 crore instead of Rs 60 lakh
Next Story