ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ്: മുഹമ്മദ് ഫൈസലിന്റെ ഹരജി ഇന്ന് സുപ്രീം കോടതിയിൽ
text_fieldsകൊച്ചി: ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള മുൻ എം.പി മുഹമ്മദ് ഫൈസലിന്റെ ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ടതിനാൽ മുഹമ്മദ് ഫൈസലിന്റെ ലോക്സഭാംഗത്വം റദ്ദാക്കിയതോടെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എന്നാൽ, ശിക്ഷ കഴിഞ്ഞ ദിവസം ഹൈകോടതി മരവിപ്പിച്ചിരുന്നു.
കവരത്തി കോടതിയുടെ വിധി പുറത്തുവന്ന് ഒരാഴ്ചക്കകം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തെരെഞ്ഞെടുപ്പ് കമീഷൻ നടപടി ചോദ്യം ചെയ്താണ് മുഹമ്മദ് ഫൈസൽ സുപ്രീംകോടതിയെ സമീപിച്ചത്. അതിവേഗം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നടപടിയിൽ ഹൈകോടതിയും അതൃപ്തി അറിയിച്ചിരുന്നു. അപ്പീൽ ഹൈകോടതി പരിഗണിക്കുന്നതിനിടെയായിരുന്നു തെരഞ്ഞെടുപ്പ് പ്രഖ്യാപനം. തെരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ട് പോകരുതെന്ന് ആവശ്യപ്പെട്ട് ഫൈസലിന്റെ അഭിഭാഷകൻ ശശി പ്രഭു തെരഞ്ഞെടുപ്പ് കമീഷന് കത്ത് നൽകിയിട്ടുണ്ട്. ശിക്ഷ ഹൈകോടതി മരവിപ്പിച്ചതോടെ എം.പി സ്ഥാനത്തിന് ഫൈസൽ അർഹനാണെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്.
ജനുവരി 11നാണ് ശിക്ഷ വിധിച്ചത്. രണ്ട് വർഷത്തിലധികം തടവ് ശിക്ഷ ലഭിച്ചാൽ ഉടൻ സഭയിലെ അംഗത്വം റദ്ദാകുമെന്ന സുപ്രീംകോടതി വിധി പരിഗണിച്ച് ലോക്സഭ സെക്രട്ടേറിയറ്റ് ഫൈസലിനെ പുറത്താക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.