അഡ്മിനിസ്ട്രേറ്ററെ ന്യായീകരിച്ച് സി.പി.എം സെക്രട്ടറി; ലക്ഷദ്വീപ് ഡി.വൈ.എഫ്.ഐ പ്രസിഡന്‍റ് രാജിവെച്ചു
text_fieldsകവരത്തി: കരിനിയമങ്ങൾ നടപ്പാക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ. പേട്ടലിനെ ന്യായീകരിച്ച സി.പി.എം ലക്ഷദ്വീപ് സ്റ്റേറ്റ് സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രസിഡന്‍റ് രാജിവെച്ചു. സി.പി.എം ലക്ഷദ്വീപ് സെക്രട്ടറി ലുക്മാനുൽ ഹകീമിനെതിരെ അച്ചടക്ക നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ലക്ഷദ്വീപ് പ്രസിഡന്‍റ് കെ.കെ. നസീർ ആണ് രാജിവെച്ചത്. രാജിക്കത്ത് ഡി.വൈ.എഫ്.ഐ കേരള പ്രസിഡന്‍റിനും സെക്രട്ടറിക്കും കൈമാറി.
ലക്ഷദ്വീപിലെ സർക്കാർ ഡയറി ഫാമുകള്‍ അടച്ചുപൂട്ടാന്‍ പുതിയ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേൽ ഉത്തരവിട്ടിരുന്നു. ഈ നടപടിയെയാണ് പാർട്ടി സെക്രട്ടറി ലുക്മാനുൽ ഹക്കീം ന്യായീകരിച്ചത്. സർക്കാർ ഡയറി ഫാമുകൾ അടച്ചത് നഷ്ടത്തിലായതിനാലാണെന്നും പ്രതിഷേധത്തിൽ കാര്യമില്ലെന്നുമായിരുന്നു ഇദ്ദേഹം ചാനലിന് നൽകിയ പ്രതികരണം. ലക്ഷദ്വീപിൽ പത്ത് പശുക്കളൊക്കെയേ ഉള്ളൂവെന്നും അമൂൽ ഒക്കെ ലക്ഷദ്വീപിൽ പണ്ടേ ഉണ്ടെന്നും ഇതിൽ പറഞ്ഞിരുന്നു.
ദ്വീപിന് വേണ്ടി ശക്തമായി നിലകൊണ്ട കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ, സംസ്കാരിക, മാധ്യമ കൂട്ടായ്മകളെ മൊത്തം അപമാനിക്കുന്ന തരത്തിലുള്ള ഇത്തരം പ്രസ്താവനകൾ സെക്രട്ടറിയുടെ ഭാഗത്തു നിന്നുണ്ടായിട്ടും അച്ചടക്ക നടപടിയുണ്ടാകാത്തത് ദൗർഭാഗ്യകരമാണെന്ന് കെ.കെ. നസീർ പറഞ്ഞു. വലതുപക്ഷ പ്രചാരകർക്ക് അവസരം നൽകുന്ന നിലപാടാണ് പാർട്ടി സെക്രട്ടറി സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.